വെള്ളത്തിനെ തിളങ്ങുന്ന സ്വർണ നിറമുള്ള ഒരു ലോഹം ആക്കി ശാസ്‌ത്രജ്ഞർ


സെക്കൻഡുകൾ മാത്രം നിലനിർത്താൻ കഴിഞ്ഞൊള്ളു എങ്കിലും വെള്ളത്തിനെ തിളങ്ങുന്ന സ്വർണ നിറമുള്ള ഒരു ലോഹം ആക്കി മാറ്റി ശാസ്‌ത്രജ്ഞർ. സാധാരണ വെള്ളതിന്ന് വൈദ്യുതി പ്രവഹിപ്പിക്കാൻ കഴിയുമെങ്കിലും, ശുദ്ധീകരിച്ച വെള്ളതിന്ന് വൈദ്യുതി പ്രവഹിപ്പിക്കാൻ കഴിയില്ല. പക്ഷെ പുത്തുതായി നിർമ്മിച്ച ഈ ലോഹതിന്ന് വൈദ്യുതി പ്രവഹിപ്പിക്കാൻ കഴിയും.


ശുദ്ധജലത്തിൽ ആവിശ്യമായ മർദ്ദം ചെലുത്തിയാൽ ജല തന്മാത്രകൾ ഒന്നിച്ചുചേർന്ന് വെള്ളം ഒരു ലോഹമായി മാറുകയും ചെയ്യും. പക്ഷെ ഇതിന്ന് ആവിശ്യമായ മർദ്ദം എന്ന് പറയുന്നത് 150 ലക്ഷം വായു സമ്മര്‍ദ്ദമാണ്. ഇത് ഭൂമിയിൽ പുനർസൃഷ്ഠിക്കുക എന്നത് വളരെ ശ്രമകരമേറിയ ഒരു പ്രക്രിയയാണ്.

പ്രാഗിലെ ചെക്ക് അക്കാദമി ഓഫ് സയൻസസിലെ ഭൗതിക രസതന്ത്രജ്ഞനായ പവൽ ജംഗ്‌വിർതാണ് ഈ പഠനത്തിന്ന് പിന്നിൽ. ഇത്തരം ലോഹങ്ങൾ വ്യാഴം, നെപ്‌ട്യൂണ്‍, യുറാനസ്‌ പോലെ ഉള്ള ഗ്രഹങ്ങളിൽ ഉണ്ട് എന്ന് കരുതപ്പെടുന്നു. ഈ ഗ്രഹങ്ങളിൽ ഉള്ള വായു മർദ്ദം നമ്മൾക്ക് ഭൂമിയിൽ സൃഷ്ടിക്കാൻ കഴിയാത്തതിനാൽ, ഈ ലോഹം സൃഷ്ടിക്കാൻ ജംഗ്വറീതും സംഘവും സോഡിയവും പൊട്ടാസിയം പോലെ ഉള്ള ലവണസാരങൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. ലവണസാരങൾ വെള്ളവുമാക്കി കൂടിച്ചേരുമ്പോൾ പൊട്ടിത്തെറിക്കും, ഇത് ഒഴിവാക്കാൻ കഴിഞ്ഞാൽ വെള്ളത്തിനെ ലോഹമാക്കാൻ കഴിയും.


ഈ പരീക്ഷണത്തിൽ, അവർ ഒരു വാക്വം ചേമ്പറിൽ സോഡിയവും പൊട്ടാസ്യവും നിറച്ച ഒരു സിറിഞ്ച് സ്ഥാപിച്ചു, ഊഷ്‌മാവിൽ ദ്രാവകാവസ്ഥയിലുള്ള ലോഹങ്ങളുടെ ചെറിയ തുള്ളികൾ ചൂഷണം ചെയ്തു, തുടർന്ന് ലോഹ തുള്ളികളെ ചെറിയ അളവിൽ ജലബാഷ്പത്തിലേക്ക് തുറന്നു. ലോഹ തുള്ളികളുടെ ഉപരിതലത്തിൽ വെള്ളം 0.000003 ഇഞ്ച് (0.1 മൈക്രോമീറ്റർ) ഫിലിം രൂപീകരിച്ചു, ഉടൻ തന്നെ ലോഹങ്ങളിൽ നിന്നുള്ള ഇലക്ട്രോണുകൾ വെള്ളത്തിലേക്ക് ഒഴുകാൻ തുടങ്ങി.

Post a Comment

0 Comments