ഇത് ചൊവ്വ അല്ല ഭൂമിയാണ്


ഭൂമിക്ക് മുകളിൽ പറക്കുന്ന നമ്മുടെ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഉള്ള ഒരു ചിത്രം നാസ ഇൻസ്റ്റ്റാഗ്രാമിലൂടെ പങ്ക് വച്ചിരുന്നു. ചൊവ്വ ഗ്രഹം എന്ന് ആരും തെറ്റിധരിച്ചു പോകുന്ന ഈ ചിത്രം നേരെ മറിച്ചു ഭൂമിയിൽ നിന്ന് ഉള്ളതാണ്. 

നാസ ബഹിരാകാശയാത്രികനും യുഎസ് ആർമി കേണലുമായ ഷെയ്ൻ കിംബ്രോയാണ് ഈ ചിത്രം പങ്കുവെച്ചത്. ഭൂമിയുടെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയുടെ ചിത്രമാണ് ഇത്.

ചൊവ്വയിൽ ഉള്ള പോലെ സഹാറയിലും റെഡ് ഒക്സിഡിന്റെ അളവ് കുടുതലാണ്. അതിനാൽ തന്നെ ചൊവയോട് വളരെ സമ്മാനമായ രൂപമാണ് സഹ്റയുടെത്. അതിന് പുറമെ ലോകത്തിലെ ഏറ്റവും അസഹനിയമായ ഒരു പ്രദേശമാണ് സഹാറ മരുഭൂമി.

നാസയുടെ ഭൂമി നിരീക്ഷണ ഉപഗ്രഹങ്ങളിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് സഹാറയിൽ നിന്നുള്ള കാറ്റ് തെക്കേ അമേരിക്കയിലെ ആമസോൺ വനങ്ങളെ വളർത്തുന്നു എന്നാണ്.

ഓരോ വർഷവും ഇങ്ങനെ 18 കോടി ടോൺയിന്ന് മുകളിൽ പൊടിപടലങ്ങൾ ഇങ്ങനെ ഈ മരുഭൂമിയിൽ നിന്ന് അറ്റ്ലാന്റിക് സമുദ്രവും കടന്ന് സൗത്ത് അമേരിക്കൻ ഭൂഖണ്ഡത്തിൽ ഏതാർ ഉണ്ട്, അതായത് 2600 കിലോമീറ്റർ ഈ പൊടിപടലങ്ങൾ ഓരോ വർഷവും യാത്ര ചെയർ ഉണ്ട്.

ഈ വോളിയം പൊടി നിറഞ്ഞ 689,290 സെമി ട്രക്കുകൾക്ക് തുല്യമാണ്. ഈ പൊടി കരീബിയൻ തീരങ്ങളിൽ ബീച്ചുകൾ നിർമ്മിക്കാനും ആമസോണിൽ മണ്ണിനെ വളമിടാനും സഹായിക്കുന്നു. ഇത് വടക്കൻ, തെക്കേ അമേരിക്കയിലെ വായുവിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. ചുഴലിക്കാറ്റുകൾ അടിച്ചമർത്തുന്നതിലും പവിഴപ്പുറ്റുകളുടെ തകർച്ചയിലും ഇത് ഒരു പങ്കു വഹിക്കുന്നുണ്ടാകാം.

Post a Comment

0 Comments