നിങ്ങൾക്ക് മറ്റൊരു ലോകതെ മണ്ണിടിച്ചിൽ കണ്ടിട്ടുണ്ടോ?


ഭൂമിയിലെ ഏറ്റവും വലിയ വിനാശകരമായ പ്രകൃതി ശക്തികളിൽ ഒന്നാണ് മണ്ണിടിച്ചിൽ. നമ്മുടെ ചെറിയ സംസ്ഥാനത്തിലും അതിന്റെ വിനാശകരമായ ശക്തിയുടെ നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാൽ മറ്റൊരു ഗ്രഹത്തിൽ നിന്നുള്ള മണ്ണിടിച്ചിൽ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇപ്പോൾ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സഹായത്തോടെ നിങ്ങൾക്ക് ചൊവ്വയിൽ ഉണ്ടായ ഒരു മണ്ണിടിച്ചിൽ കാണാൻ കഴിയും.

ചൊവ്വ ഭൂമിക്ക് സമ്മാനമായ ഒരു ഗ്രഹമാണ്, ഈ കാരണം കൊണ്ട് തന്നെ കാലങ്ങളായി ഈ ഗൃഹത്തിലേക്ക് ജ്യോതിശാസ്ത്രജ്ഞരെ ആകർഷിക്കാറുണ്ട്. ഇന്ന് നമ്മൾ ഭൂമിയെപ്പോലെ ഈ ഗ്രഹത്തിനെയും വളരെ നന്നായി പഠിക്കുന്നുണ്ട്. നാസക്കും, ഈ.എസ്.എ -ക്കും, ജപ്പാനും, ഇന്ത്യക്കും, ചൈനക്കും, ദുബായിക്കും ഇന്ന് ചൊവ്വയിൽ റോവറുകളും ഓർബിറ്ററുകളും ഉണ്ട്.

ചൊവ്വയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഇവർ പങ്ക് വെക്കാർ ഉണ്ട്. അല്പസമയത്തിനുള്ളിൽ ഇത് വൈറൽ ആകാറുമുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റ് ആണ് യൂറോപ്യൻ സ്പേസ് ഏജൻസി ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച മാർഷ്യൻ ലാൻഡ്സ്ലൈഡ്. 

ചൊവ്വയുടെ Aeolis മേഖലയിൽ (151.88°E/27.38°S) ഏപ്രിൽ 13 യിന്ന് ഉണ്ടായ ഈ മണിടിച്ചിലിന്ന് 5 കിലോമീറ്റർ നീളമുണ്ട്‌. 35 കിലോമീറ്റർ വ്യാസമുള്ള ഒരു ഗർത്തതിന്റെ വക്കിലാണ് ഇത് ഉണ്ടായത്. 

ഇൻസ്റ്റാഗ്രാമിൽ ഇതിനോട് അകം വൈറൽ ആയ ഈ ചിത്രത്തിന്ന് 20000 ലൈകുകൾക്ക് മുകളിൽ ലഭിച്ചിട്ടുണ്ട്.


Post a Comment

0 Comments