ചില ആരോപണങ്ങളും വംശീയതയും കാരണം മരിക്കാൻ വിധിക്കപെട്ട ഒരു കുട്ടിയുടെ കഥ


1999 ത്തിൽ പുറത്തിറങ്ങിയ ഗ്രീൻ മൈൽ എന്ന ടോം ഹാങ്ക് ചിത്രം എന്നും എൻ്റെ പ്രിയപെട്ട ചിത്രങ്ങളിൽ ഒന്നാണ്. അതിലെ ഡൂൺക്യാൻ അവതരിപിച്ച ജോൺ കോഫി എന്ന കഥാപാത്രം എന്നെ വേട്ടയാടിയിട്ടുണ്ട്. രൂപം കൊണ്ട് ഭയപ്പെടുത്തുന്ന ആ മനുഷ്യനെ അടുത്തറിയുന്ന എല്ലാവർക്കും അറിയാമായിരുന്നു അയാൾ തെറ്റ് ഒന്നും ചെയ്തിട്ടില്ല എന്ന്. എന്നാൽ എത്ര പേർക് അറിയാം ഈ കഥാപാത്രം ഒരു യാഥാർത്ഥ സംഭവം ആസ്‌പദമാക്കിയുള്ള ഒരു കഥ ആണ് എന്ന്. ഈ കഥ 14 വയസുള്ള George Stinney Jr.-യിന്റ് കഥയാണ്.

അൽകോളോ എന്ന സൗത്ത് കാലിഫോർണിയ പട്ടണം വളരെ ശാന്തമായ ഒന്നായിരുന്നു, കറുത്ത വർഗക്കാർക്കും വെള്ളക്കാർക്കുമായി ആ പട്ടണം റെയിൽവേ ലൈനിന്റെ സഹായത്തോടെ രണ്ടായി തരം തിരിച്ചിരുന്നു. അൽകോളോയുടെ പ്രാധാന വരുമാനം മരകച്ചവടമായിരുന്നു, അക്കാലങ്ങളിൽ അവിടെയുള്ള ആളുകൾക്കായി ഫാക്ടറി പരിസരത്തു വീടുകൾ വച് നൽകിയിരുന്നു. സ്കൂളുകളും പള്ളികളും വെള്ളക്കാർക്കും കറുത്തവർഗ്ഗക്കാർക്കും രണ്ടുള്ളതിനാൽ അവർ ഫാക്ടറിക്ക് പുറമെയുള്ള ഇടപെടൽ കുറവാണ്.


അങ്ങനെ ഇരിക്കെ 1944 മാർച്ച് മാസം 22 -യിന്ന് ആ ചെറിയ ടൗണിലെ രണ്ട് പെൺകുട്ടികൾ അതായത് ബെറ്റി ജൂൺ ഭിന്നിക്കർ പിന്നെ മേരി എമ്മ തേംസ് എന്ന രണ്ട് കുട്ടികളെ കാണാതാകുന്നു. ഫാക്ടറി തൊഴിലായികൾ എല്ലാവരും സെർച്ചിൽ പങ്ക് ചേരുന്നു. തിരച്ചിലിന്ന് ഒടുവിൽ മാർച്ച് 23 യിന്ന് രണ്ടു കുട്ടികളുടെയും ശവശരീരം ഒരു കുഴിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തലക്ക് അടിയേറ്റ് ഉണ്ടായ മുറിവായിരുന്നു മരണകാരണം. എന്നാൽ ഈ കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു.

ഫാക്ടറിയിൽ ജോലിചെയ്തിരുന്ന എല്ലാ തൊഴിലാളികൾക്ക് ഒപ്പം ജോർജ് സ്ടിന്നേയും ജൂനിയറിൻറെ അച്ഛനും ഉണ്ടായിരിന്നു. ഈ രണ്ട് പെൺകുട്ടികളെ അവസാനമായി കണ്ട വെക്തികളിൽ രണ്ട് പേർ ജോർജ് സ്ടിന്നേയും സഹോദരി കാതറിൻ ആണ്. അവർ കാണുമ്പോൾ ഇവർ സൈക്കിളിൽ പൂക്കൾ തിരഞ്ഞുള്ള യാത്രയിൽ ആയിരുന്നു, ഇതിന്റെ ഇടക്ക് സഹോദരി കാതറിനോട് പാഷൻ ഫ്രൂട്ട് കിട്ടുന്നത് എവിടെ ആണ് എന്ന് ചോദിക്കുകയും ചെയ്തിരുന്നു. പിന്നീട് അമ്മക്ക് ഒപ്പം ആയിരുന്ന ജോർജിനെയും സഹോദരൻ ജോണിനെയും രാത്രിയിൽ അറസ്റ്റ് ചെയ്തുകൊണ്ട് പോവുകയായിരുന്നു.


എച് എസ് ന്യൂമാൻ എന്ന പോലീസ് ഓഫീസർ ആണ് ജോർജിനെ അറസ്റ്റ് ചെയുന്നത്, അന്നത്തെ ന്യൂസ് പേപ്പറിൽ പേര് പോലും തെറ്റിച്ചു വാർത്ത കൊടുത്ത ഇയാളുടെ ഉദ്ദേശ ശുദ്ധി ആണേ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പട്ടിണിക്കിട്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു ഈ പാവത്തിനെ. പിന്നട് ഒരു 15 ഇഞ്ച് ഉള്ള ഒരു ഇരുമ്പ് തണ്ട് എടുപിച്ച് അയാൾ ഈ കുറ്റം ആ കുഞ്ഞിന്റെ തലയിൽ കെട്ടി വച്ചു. സ്കൂളിൽ തല്ല് ഉണ്ടാകും എന്ന കരണമായിരുന്നു അത്ര ഈ കുഞ്ഞിനെ സംശയിക്കാൻ ഉള്ള കാരണം. എന്നാൽ ഇത് തെറ്റാണ് എന്ന് സഹപാഠികളും അധ്യാപകരും വാദിച്ചു. പക്ഷെ ഫലം ഉണ്ടായില്ല.

കോടതിൽ എത്തിയ ഈ കേസിന്ന് മുൻപ് മാതാപിതാക്കൾക്ക് ഇയാളെ കാണാൻ പോലും പോലീസ് ആവുനുവദിച്ചിരുന്നില്ല. കുറ്റസമ്മതം നടത്തി എന്ന് പറഞ്ഞു കോടതിയും മരണം വിധിച്ചു. ജോർജ് സൈൻ ചെയ്ത യാതൊരു കുറ്റസമ്മതവും ഇത് വരെ ലഭിച്ചിട്ടില്ല എന്ന കാര്യം കുടി ഞാൻ ഓർപ്പിപ്പിച്ചു കൊള്ളട്ടെ. ജോർജിന്റെ വക്കിൽ ചാൾസ് പലൗഡൻ ആയിരുന്നു, അയാൾ പോലീസ് കാണിച്ച ഈ പിശകുകളെ ചോദ്യം പോലും ചെയ്തില്ല. 10 മിനിറ്റ് ആണ് വിചാരണ ഉണ്ടായത് എന്നതും ശ്രദ്ധേയം.


ജൂൺ 16 1944 യിന് കൈയിൽ ഒരു ബൈബിളും ആയി അവൻ ആ ചെയറിൽ ഇരുന്നു അവന്ന് അവസാനമായി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. മുഖം മൂടാൻ ഉപയോഗിക്കുന്ന മാസ്ക് അവന്റെ തലയേക്കാൾ വലുതായിരുന്നു. അതിനാൽ മാസ്ക് ഇടത്തെ ആണ് അവനെ ഇലക്ട്രിക്ക് ചെയറിൽ മരണത്തിന്ന് വിട്ട് കൊടുത്തത്. അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ കഴുവേറ്റമായിരുന്നു ഇത്. 2004 യിൽ ഈ കേസ് വീടും അനേഷണം ആരംഭിച്ചിരുന്നു അതിന്റെ ഭാഗമായി ഡിസംബർ 16 2014യിൽ ജോർജിനെ നിരപരാതി ആയി കോടാത്തി വിധിച്ചു.

ഇന്നലെ തന്നാലെയിലെ പ്ലസ് ടു വിദ്യാർത്ഥിയുടെ വാർത്ത വായിച്ചപ്പോൾ എന്നിക്ക് ഈ കഥയാണ് ഓർമ വന്നത്, അത് കൊണ്ട് ഷെയർ ചെയ്തു എന്നേ ഒള്ളു. അപ്പൊ ശെരി പിന്നെ കാണാം.

Post a Comment

0 Comments