ക്യൂരിയോസിറ്റി റോവറിന്റെ ഒൻപതാം വാർഷികത്തിൽ നാസ പങ്ക് വച്ച ചിത്രങ്ങൾ കാണാം


ചൊവ്വയുടെ ഉപരിതരത്തിനെ കുറിച്ചു പഠിക്കാൻ നാസ അയച്ച ക്യൂരിയോസിറ്റി എന്ന പെടാകം ചൊവ്വയിൽ എത്തിയിട്ട് ഒൻപത് കൊല്ലമായി. ചൊവ്വയിലെ ഗ്യാലെ ക്രട്ടറിൽ ഓഗസ്റ്റ് 5 2012 യിലാണ് പെട്ടകം ഇറങ്ങിയത്.

ഈ ഒൻപത് കൊല്ലം പെട്ടകം ഗ്യാലെ ക്രട്ടറിനെ കൂടുതൽ പഠിക്കുകയും, ഷാർപ് പർവതത്തിന്റെ മുകളിൽ കയറാനും ആണ് ശ്രദ്ധ ചെലുത്തിയത്. ഇതിന്റെ ഭാഗമായി ഒട്ടേറെ ചിത്രങ്ങളും ആവിശ്യമായ വിവരങ്ങളും ശേഘരിക്കാൻ കഴിഞ്ഞു.

Also Read: ഭൂമിയുടെ കാന്തിക മണ്ഡലത്തിന് 200 ദശലക്ഷം വർഷങ്ങളെ നിലനിൽക്കു എന്ന് പുതിയ പഠനം

വാർഷികത്തിന്റെ ഭാഗമായി നാസ ട്വിറ്ററിൽ ക്യൂരിയോസിറ്റി റോവർ അതിന്റെ കൈയിലെ പാൻറോമിക് ക്യാമറ ഉപയോഗിച്ച് പകർത്തിയ ചിത്രം പങ്ക് വച്ചിരുന്നു. ഇതിനോട് ഒപ്പം ക്യൂരിയോസിറ്റി കൈവരിച്ച നേട്ടങ്ങളുടെ ചെറിയ ഒരു കുറിപ്പും ഒപ്പം ചേർത്തിരുന്നു.

ഒൻപത് കൊല്ലത്തിനിടയിൽ 25 കിലോമീറ്ററിന് മുകളിൽ ഈ പേടകം യാത്ര ചെയ്തിട്ടുണ്ട്. ഇതിനോട് ഒപ്പം ഏകദേശം 1500 അടിക്ക് മുകളിൽ കയറുകയും ചെയ്തിട്ടുണ്ട്. ചൊവ്വയിലെ മണിന്റെ രൂപഘടന മനസിലാക്കാൻ 32 പാറകൾ തുറക്കുകയും അതിലെ വിവാരങ്ങൾ പങ്ക് വക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

0 Comments