ഇന്ത്യയിൽ പല ഭാഗങ്ങളിൽ ആയി കണ്ട 'UFO' കളെ അറിയാം

വേൾഡ് UFO ഡേയുടെ ഭാഗം ആയി ഇന്ത്യയിൽ പല പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട UFO കളെ കുറിച്ചറിയാം. ഇതിൽ ചിലതെങ്കിലും അന്യഗ്രഹ ജീവികൾ ആണ് എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം, എന്നിരുന്നാലും ഇതിന് വിപരീതമാകാം യാഥാർഥ്യം.

ഇന്ത്യയുടെ UFO യുമായി ഉള്ള ബന്ധം വളരെ പഴക്കം ചെന്നതാണ്, ഏകദേശം 10,000 വർഷം പഴക്കം വരും. ഛത്തീസ്ഗഢ് യിലെ ചരമയിലെ ബസ്റ്റർ പ്രദേശത്തെ ഗുഹ വരകളിൽ നിന്ന് നമ്മുക് ഇന്ത്യയുടെ ആദ്യ "UFO sightings" യിനെ കുറിച്ചറിയാം.

ജൂലൈ 2 ന് ലോക യു‌എഫ്‌ഒ ദിനം ആചരിക്കുന്നു, ഈ ദിവസം അവർ അവരുടെ ഏറ്റവും പ്രിയപ്പെട്ട കോൺസ്പിറൻസി തിയറികൾ ഇന്റർനെറ്റിലൂടെ ചർച്ച ചെയ്യും. ഹോളിവുഡിന്റെ അത്ര ചർച്ച ആകുന്നില്ല എങ്കിലും ഇന്ത്യയിൽ UFO എന്നത് വളരെ പ്രചാരത്തിൽ ഉള്ള ടോപ്പിക്ക് തന്നെ ആണ്.

ഈ അടുത്ത കാലങ്ങളിൽ ആയി ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഇവയെ കണ്ടതായും പറയപ്പെടുന്നു. അതിൽ ചിലതിനെ കുറിച് നമ്മൾ ചർച്ച ചെയ്തിട്ടും ഉണ്ട്.

Delhi Flying Club UFO - 1951

1951 യിൽ ന്യൂ ഡൽഹിയിലെ ഡൽഹി ഫ്ലയിങ് ക്ലബ് ഹാങ്ങറിന് സമീപം കണ്ട സിഗാറിന്റെ രൂപത്തിൽ ഉള്ള ഒരു UFO ആണ് ഇന്ത്യയിലെ ആദ്യത്തെ വിശ്വസിനീയമായ 'UFO sightings'. കാരണം ഇത് സ്പോട് ചെയ്തത് സാധാരണക്കാർ മാത്രമല്ല പൈലറ്റുകളും ആർമി ഓഫീസർമാരും എല്ലാം ആണ്.

പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്ക് അകം മറഞ്ഞ ഈ വസ്തുവിനെ 17 മുതൽ 20 പേര് വരെ കണ്ടതായി പറയപ്പെടുന്നു. തെക്ക്‌ ദിശ ലക്ഷ്യമാക്കി 3 മിനിറ്റോളം പറന്ന ഈ വസ്തു പതിയെ വെള്ള മേഘങ്ങൾക്ക് ഇടയിൽ അപ്രത്യക്ഷം ആകുക ആയിരുന്നു.

ഈ വസ്തുവിനെ കുറിച് National Investigations Committee on Aerial Phenomena (NICAP) ഫോർമൽ ആയി അനേഷണം നടത്തിയിരുന്നു. അവർ പുറത്തു വിട്ട റിപ്പോർട്ടിൽ അക്കാലത്തെ ഏറ്റവും സ്പീഡിൽ പറക്കുന്ന ബ്രിട്ടീഷ് വാംപയർ ജെറ്റിനെക്കാൾ 3 ഇരട്ടി സ്പീഡ് ഈ വസ്തുവിനുണ്ട് എന്നാണ്.

എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം ഈ വസ്തു സോവിയറ്റ് യൂണിയൻ പരീക്ഷിച്ച അവരുടെ Sukhoi T-49 ആയിരുന്നു എന്നും പറയപ്പെടുന്നു.

2017 Handycam UFO Kolkata

ഒക്ടോബര് 29 2017 യിൽ കിഴക്കന്‍ കൊൽക്കത്തയിൽ നിന്നാണ് ഇന്ത്യയുടെ അടുത്ത വിശ്വസിക്കാൻ കഴിയുന്നതും ആദ്യമായി വീഡിയോയിൽ പകർത്തിയ 'UFO sightings' ഉണ്ടാകുന്നത്. ഒരുപാട് ചർച്ചകൾക്ക് വഴി വെച്ച ഈ വീഡിയോ പിന്നിട് പല പഠനങ്ങൾക്ക് ഒടുവിൽ ശുക്രഗ്രഹം ആണ് എന് കണ്ടെത്തി.
 

Bullet UFO - 2013 to present

2013 മുതൽ, ചെന്നൈ മുതൽ ലഖ്‌നൗ വരെ ഇത്തരം UFO sighting യുങ്ങളുടെ റിപ്പോർട്ടുകൾ വളരെ സാധാരണയായി. ഇവ സാധാരണയായി കാണപ്പെടുന്നത്‌ രാത്രി ആകാശത്തിൽ ചില "ബുള്ളറ്റ് ആകൃതിയിലുള്ള ഒബ്ജക്റ്റ്" ആയി ആണ്, ഇത് 10 മിനുറ്റുകൾക് ശേഷം അപ്രത്യക്ഷമാകുകയും ചെയ്യും. ഇതിനെ വിശ്വാസയോഗ്യം ആകുനത്, 2013 ഓഗസ്റ്റ് 4 യിന്ന് ഉണ്ടായ ഒരു സംഭവം ആണ്, ലഡാക്കിലെ ഒരു ഔട്ട്പോസ്റ്റിലെ ഇന്ത്യൻ ആർമി സൈനികർ ഡെംചോക്കിലെ ലഡാൻ ഖേർ പ്രദേശത്ത് യു‌എഫ്‌ഒകളെ കണ്ടെത്തിയതായി റിപ്പോർട്ടു ചെയ്‌തു. ഇത് വലിയ കോളിളക്കം ശ്രിടിച്ചു ഇതിനെ തുടർന്ന്, കഴിഞ്ഞ ഏഴുമാസത്തിനുള്ളിൽ അരുണാചൽ പ്രദേശിലെ അതിർത്തി പ്രദേശങ്ങളിൽ ഇത്തരം അജ്ഞാത പറക്കുന്ന വസ്തുക്കളെ പല സമയത്തായി കണ്ടതിയതായി സായുധ സേന പിന്നീട് അറിയിച്ചു.

Aurangabad, Maharashtra 2007

2007 യിൽ പുറത്തു വന്ന ഈ മുകളിൽ കാണുന്ന ചിത്രം ഇൻറർനെറ്റിൽ വളരെ ചർച്ച ആയ ഒന്നാണ്. ഒരു സാധാരണ ദിവസം അജന്ത എല്ലോറ ഗുഹകൾ കാണാൻ വന യാത്രീകരിൽ രണ്ട് പേര് പകർത്തിയ ഈ ചിത്രത്തിൽ ഒരു വസ്തു ആകാശത്തിൽ കാണാം എന്നാൽ ആരും ഇതിനെ നോക്കാത്തതിനാൽ ഇതിന്റെ വിശ്വാസ്യത ചോദ്യം ചെയപെടുന ഒന്നാണ്.
 

Bangalore 2013

ദിവ്യ സെബാസ്റ്റ്യൻ, മേജർ സെബാസ്റ്റ്യൻ സക്കറിയ എന്നീ ദമ്പതികൾ ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. യാത്രയുടെ ഷീണം മാറ്റാൻ വഴിയോരത്തായി വണ്ടി നിർത്തി. അവിടെ വച്ച് എടുത്ത ഒരു പറക്കും തളികയുടെ മനോഹരമായ ഒരു ചിത്രം ക്ലിക്കുചെയ്യതു. ഈ ചിത്രം മോർഫ് ചെയ്തതാകാം എന്ന് ചിലർ അവകാശപ്പെടുമ്പോൾ, മറ്റുചിലർ ഇത് ഒർജിനൽ ആണ് എന്ന് അവകാശപ്പെടുന്നു.
 
ഇത്തരത്തിൽ ഒരു കഥ നിങ്ങൾക്ക് അറിയാം എങ്കിൽ താഴെ കമന്റ് ചെയ്യു.

Post a Comment

0 Comments