സൗര കാറ്റ് ഇന്ന് ഭൂമിയിൽ പതിക്കും; നിങ്ങളുടെ GPS, മൊബൈൽ സിഗ്നൽ എന്നിവയെ ബാധിക്കും

സൗര
സൂര്യൻ സൃഷ്ടിക്കുന്ന ഒരു സൗര കാറ്റ് ഭൂമിയിലേക്ക് അതിവേഗം നീങ്ങികൊണ്ട് ഇരിക്കുകയാണ്, അത് ഇന്ന് എപ്പോൾ വേണമെങ്കിലും വീശും. മൊബൈൽ ഫോൺ സിഗ്നലുകളെയും GPSസിനെയും വൈദ്യുതിയെയും സ്വാധീനിക്കാൻ ഒരു സൗര കാറ്റിന് ശക്തിയുണ്ട്. 

NASA ഈ കാറ്റിന്റെ വേഗത ഒരു മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ ആണ് കണക്കാകുന്നത്. ഈ കാറ്റിന് ഭൂമിയുടെ കാന്തവലയത്തെ ഭേദിക്കുവാൻ കഴിയും, ഭൂമിയുടെ ഉത്തരധ്രുവത്തിൽ കാണുന്ന നോർത്തേൺ ലൈറ്റ് അഥവാ Aurora Borealis ഇതിനൊരു ഉദാഹരണമാണ്.

സൗര കാറ്റ് ആകാശത്ത് പറക്കുന്ന ഉപഗ്രഹങ്ങളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം അവയ്ക്ക് യാതൊരു സംരക്ഷണവുമില്ല, അവ വഹിക്കുന്ന ഉപകരണങ്ങൾ കുറച്ച് കാലത്തേക്ക് പ്രവർത്തിക്കാതെ തന്നെ വന്നേക്കാം. ഇത് ഭൂമിയിലെ ടെലികമ്മ്യൂണിക്കേഷൻ ചാനലുകളെ സ്വാധീനിക്കും, അതിൽ മൊബൈൽ ഫോണുകളും മറ്റ് ഗാഡ്‌ജെറ്റുകളും സാറ്റലൈറ്റ് ടിവിയും ഉൾപ്പെടുന്നു.

Sunspot ട്ടിൽ ഉണ്ടാകുന്ന പൊട്ടിത്തെറികളിൽ നിന്നും പുറപ്പെടുന്ന റേഡിയേഷൻറെ വലിയ ഒരു burst ആണ് സൗര കാറ്റ്. നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലിയ പൊട്ടിത്തെറിയാണ് ഇത്, ഇവക്ക് സൂര്യന്റെ അത്ര തന്നെ തെളിച്ചം ഉണ്ട്.

ഇവ സാധാരണ മിനിറ്റുകൾ മുതൽ മണിക്കൂറുകൾ വരെ നീണ്ടുനിൽക്കാർ ഉണ്ട്.

Post a Comment

0 Comments