ഭൂമിയെക്കാൾ വെള്ളം ഉള്ള ഒരു ഗ്രഹത്തെ കണ്ടെത്തി

ഭൂമിയിൽ നിന്ന് 50 ലൈറ്റ് ഇയർ അകലെ ഉള്ള Lupus (ചെന്നായ) കോൺസ്റ്റലേഷനിൽ പുതിയതായി കണ്ടെത്തിയ Nu2 Lupi യിലെ മൂന്നാമത്തെ ഗ്രഹത്തെ Cheops സാറ്റലൈറ്റിന്റെ സാഹായത്തോടെ European Space Agency (ESA) കണ്ടെത്തിയ വാർത്ത ലോകത്തെ ഞെട്ടിച്ചരിക്കുകയാണ്. 

മുൻപ് രണ്ട് ഗ്രഹങ്ങൾ മാത്രം ഉള്ളു എന്ന് വിശ്വസിച്ചിരുന്ന Nu2 Lupi യിലെ ഈ മൂന്നാമനെ വളരെ ആഭിചാര്യമായി ആണ് കണ്ടെത്തിയത്. വെറും ഒരു കണ്ടുപിടിത്തമല്ല ഇത്, ഭൂമിയിൽ ഉള്ളത്തിന് സമാനമായ വെള്ളമുള്ള മേഘങ്ങൾ ഈ പുതിയ ഗ്രഹത്തിലും ഉണ്ട്. 

ഇതാദ്യമായി ആണ് നമ്മുടെ കണ് കൊണ്ട് കാണാൻ കഴിയുന്ന ഒരു ഗ്രഹത്തിൽ 100 ദിവസം മാത്രം ഭ്രമണം ചെയുന്ന ഒരു ഗ്രഹത്തെ കണ്ടെത്തുന്നത്. European Space Agency ഇതിനെ വിശേഷിപ്പിച്ചത് താരതമ്യം ഇല്ലാത്ത ഒരു കണ്ടുപിടിത്തം എന്നാണ്.

ഈ നക്ഷത്രത്തെ A എന്നും ആദ്യ രണ്ട് ഗ്രഹത്തെ B എന്നും C എന്നുമാണ് പേര് കൊടുത്തിരുന്നത് അതിനാൽ തന്നെ പുതിയതായി കണ്ടെത്തിയ ഈ ഗ്രഹത്തെ D എന്നും ആണ് പേര് നൽകിയിരിക്കുന്നത്.

ഭൂമിയോടും നെപ്ട്യൂനോടും സമാനമായ ഒരു ഭാരം ആണ് ഈ പുതിയ ഗ്രഹത്തിനുള്ളത്. എന്നാൽ ഈ ഗ്രഹാം 11.6 അല്ലെങ്കിൽ 27.6 അല്ലെങ്കിൽ 107.6 ദിവസം ഭ്രമണം ചെയ്യാൻ എടുക്കും എന്ന് കരുതപ്പെടുന്നു.

B എന്ന ഗ്രഹാം പാറകൾ കൊണ്ട് ആണ് എന്നാൽ C യിലും D യിലും വെള്ളം ഉണ്ട്. എന്നാൽ നമ്മൾ കാണുന്ന തരത്തിൽ ഉള്ള ഒരു വെള്ളം അല്ല ആ ഗ്രഹങ്ങളിൽ ഉള്ളത് ചിലപ്പോൾ ഉയർന്ന മർദ്ദമുള്ള ഐസ് അല്ലെങ്കിൽ ഉയർന്ന താപനിലയുള്ള നീരാവി എന്ന രൂപത്തിൽ ആകും.

ജീവൻ ഉണ്ടോ ഈ ഗ്രഹങ്ങളിൽ എന്ന ചോദ്യത്തിന് ESA Cheops project scientist Kate Isaak പറഞ്ഞത് ഇങ്ങനെ ആണ്: "ഈ ഗ്രഹങ്ങളൊന്നും ഇപ്പോൾ വാസയോഗ്യമല്ലെങ്കിലും, അവയുടെ വൈവിധ്യമായ രൂപകല്പന എന്നെ കൂടുതൽ ആവേശകരമാക്കുന്നു, കാലക്രമേണ ജീവൻ എങ്ങനെ രൂപപ്പെടുന്നുവെന്നും മാറുന്നുവെന്നും പരീക്ഷിക്കുന്നതിനുള്ള മികച്ച ഒരു അവസരമാണ് ഇത്."

2020 ഏപ്രിൽ മുതൽ ജൂലൈ 6 വരെ  നീണ്ടു നിന്ന ആറ് നിരീക്ഷണങ്ങളിൽ നിന്ന് സമാഹരിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് ഗവേഷകർ ഈ നിഗമനങ്ങളിൽ എത്തിയത്.

Post a Comment

0 Comments