
നിക്കോൾ R7 എന്ന ബ്രസീലിയൻ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ എൻ്റെ അസ്ട്രോണോമിയോടുള്ള പ്രണയത്തിന് കാരണം ഓരോ പുതിയ കണ്ടുപിടുത്തതിലും എനിക്ക് കിട്ടുന്ന ഉത്തേജനം ആണ് എന്ന് പറയുന്നു ഈ മിടുക്കി.
കുട്ടിക്കാലത്തു നക്ഷത്രം വേണം എന്ന് പറഞ്ഞു കരഞ്ഞപ്പോൾ ഈ കുട്ടിയുടെ മാതാപിതാക്കൾ ഒരു പാവ കൊടുത്തു സന്തോഷിപ്പിക്കാൻ നോക്കി, പക്ഷെ നിക്കോളിന്ന് വേണ്ടത് അത് അല്ല എന്ന് വൈകാതെ അവർ മനസ്സിലാക്കി.
ബ്രസീലിയൻ മിനിസ്ട്രി ഓഫ് സയൻസ് ടെക്നോളജി ആൻഡ് ഇന്നോവേഷനിന്റെ ആദ്യ ഇന്റർനാഷണൽഅസ്ട്രോണോമി ആൻഡ് എയ്റോനോട്ടിക്സിന്റെ സെമിനാരിൽ സംസാരിക്കാൻ ഒലിവെയറക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഏഴു വയസു മാത്രം പ്രായമുള്ളു എങ്കിലും പല സ്കൂളുകളിലും ലേക്ക്ചേർ എടുക്കാൻ ഈ മിടുക്കിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
സെൻട്രോ ഡി എസ്റ്റുഡോസ് ആസ്ട്രോണാമിക്കോ ഡി അലഗോവാസ് (CEAAL), അലാഗോസ് ജ്യോതിശാസ്ത്ര പഠന കേന്ദ്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഒലിവേരിയ.
0 Comments