ചന്ദ്രന്റെ ഭ്രമണപഥത്തിലെ മാറ്റങ്ങൾ കാരണം 2030 -തുകളിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് NASA

കാലാവസ്ഥാ വ്യതിയാനം കാരണവും നമ്മുടെ ചന്ദ്രന്റെ ഭ്രമണപഥത്തിലെ മാറ്റങ്ങൾ കാരണവും സമുദ്രനിരപ്പ് ഉയരുന്നത് കാരണവും വരും വർഷങ്ങളിൽ ഭൂമിയിൽ റെക്കോർഡ് വെള്ളപ്പൊക്കത്തിന് കാരണമായേക്കാം എന്ന് നാസ. നാസ, ഹവായ് സർവകലാശാലയിലെ ഗവേഷകരുമായി സഹകരിച്ച് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗവേഷകർ പറയുന്നതനുസരിച്ച്, ഈ വെള്ളപ്പൊക്കം 2030 കളിൽ ആരംഭിച്ച് 10 വർഷം നീണ്ടുനിൽക്കുമെന്ന് പറയുന്നു.

ഉയർന്ന വേലിയേറ്റം കാരണം 2019 ൽ മാത്രം 600 ൽ അധികം വെള്ളപ്പൊക്കങ്ങൾ അമേരിക്കയിൽ ഉണ്ടായി എന്ന്  നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ വെളിപ്പെടുത്തി. 2030 കളിൽ ഈ സംഖ്യ ഉയരുമെന്ന് ഗവേഷകർ കരുതുന്നു ഇത് ഒരു മാസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കുമെനു കരുതപ്പെടുന്നു.

ചന്ദ്രന്റെ ഭ്രമണപഥത്തിലെ മാറ്റങ്ങൾ ഉണ്ടാകുന്ന ഈ പ്രതിഭാസത്തിന്റെ അറിവ് പുതിയതല്ല. 1728 ലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്, ഓരോ 18.6 വർഷത്തിലും ഇത് സംഭവിക്കാറുണ്ട്. ഇതിന്റെ ആദ്യ പകുതിയിൽ സാധാരണ ഉണ്ടാകുന്ന പോലെ വേലിയേറ്റങ്ങളും അതിന് ശേഷം വലിയ രീതിയിൽ ഉള്ള വെള്ളപ്പൊക്കവും ഉണ്ടാകും എന്ന് നാസ വിലയിരുത്തുന്നു.

ഇപ്പോൾ, ചന്ദ്രൻ ആദ്യ ഘട്ടത്തിലാണ്, അതിനാൽ തന്നെ കാലാവസ്ഥാ വ്യതിയാനം മൂലം ഉയർന്ന സമുദ്രനിരപ്പ് കാരണം കേരളം ഉൾപ്പെടെ ഉള്ള നിരവധി തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് പതിവാണ്. അതിനാൽ അടുത്ത പത്തു കൊല്ലത്തിനുള്ളിൽ വലിയ രീതിയിൽ ഉള്ള വെള്ളപൊക്കം പ്രതിഷിക്കാം.

Post a Comment

0 Comments