തോമസ് വിജയൻ എന്ന മലയാളിക്ക് Nature TTL Photography Award നേടി കൊടുത്ത തലകുത്തനെ ഉള്ള ചിത്രം കാണാം

തോമസ് വിജയൻ എടുത്ത ഒറംഗുട്ടാൻ മരത്തിൽ ഇരിക്കുന്ന ഫോട്ടോ കാണുന്ന ആരും വീണ്ടും ഒന്നും കുടി ഒന്ന് ശ്രദ്ധിച്ചു നോക്കും അതുകൊണ്ട് തന്നെ ആണ് അദ്ദേഹത്തിന്ന് Nature TTL Photography Award ലഭിച്ചത്. 

Nature TTL യിന്റെ സ്ഥാപകനായ വിൽ നിക്കോൾസ് NDTV -യോട് പറഞ്ഞതിങ്ങനെ ആണ്, ഈ ചിത്രത്തിന് എന്തോ ഒരു പ്രിത്യേക സൗന്ദര്യം ഉണ്ട് അതിനാൽ തന്നെ ഇതിനു പകരം മറ്റൊരു പടം തിരഞ്ഞെടുക്കാൻ കഴിയില്ല എന്നാണ്.

8000 ഫോട്ടോകളിൽ നിന്നാണ് തോമസ് എടുത്ത ഈ ചിത്രത്തിന് Nature TTL ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ 2021 അവാർഡ് ലഭിച്ചത്. ടൈറ്റിലിന്ന് പുറമെ 1500 പൗണ്ട് ഗ്രാൻഡ് പ്രൈസും തോമസിന് ലഭിച്ചു. 

ഒറംഗുട്ടാന്റെ അവിശ്വസനീയമായ ഷോട്ട് എടുക്കുവാൻ വിജയൻ വെള്ളത്തിലുള്ള ഒരു വൃക്ഷം തിരഞ്ഞെടുത്ത് കൃത്യമായ സമയത്തിനായി മണിക്കൂറുകളോളം കാത്തിരുന്നു.

കേരളത്തിൽ നിന്നും കാനഡയിലേക്ക് മൈഗ്രേറ്റ് ചെയ്ത തോമസ് വിജയൻ ഈ ചിത്രത്തിന് ലോകം തലകീഴായി പോകുന്നു എന്നാണ് പേര് കൊടുത്തിരിക്കുന്നത്. യു കെയിൽ നിന്നുള്ള 13 കാരനായ തോമസ് ഈസ്റ്റർബ്രൂക്ക് 2021 ലെ യംഗ് നേച്ചർ ടിടിഎൽ ഫോട്ടോഗ്രാഫറായി തിരഞ്ഞെടുത്തു.

നേച്ചർ ടിടിഎൽ ഫോട്ടോഗ്രാഫി മത്സരത്തിലെ 'അനിമൽ ബിഹേവിയർ' വിഭാഗത്തിൽ തോമസ് വിജയന്റെ ഫോട്ടോ "ഹൈലി കമെന്റ്റ്റെഡ്" ആയി തിരഞ്ഞെടുത്തിരുന്നു. കോമഡി വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി അവാർഡ് 2021 ൽ ഈ ചിത്രം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Post a Comment

0 Comments