ന്യൂ യോർക്കിലെ ഈ വലിയ ഡ്രോൺ പ്രതിമക്ക് പിന്നിൽ ഒരു കഥ ഉണ്ട്

ഈ അടുത്ത് മൻഹാട്ടനിലെ ഹൈ ലൈൻ പാർക്കിൽ 7.6 മീറ്റർ വലിപ്പമുള്ള ഒരു ഡ്രോണിയിന്റെ പ്രതിമ ഉയർന്നു. തിരക്കേറിയ ന്യൂ യോർക്ക് ജീവിതങ്ങൾക്ക് ഒരു ഓർമ്മപ്പെടുത്തലാണ് ഈ പ്രതിമയുടെ ഉദ്ദേശം. സാം ഡുറാന്റ് എന്ന കലാകാരന്റെ ഫൈബർ ഗ്ലാസ്സിൽ ഉള്ള "Untitled (drone)" എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമയെ കുറിച്ച് അറിയാം.

സാം ഡുറാന്റ് Reuters -യിനോട് പറഞ്ഞതനുസാരിച്ചു കാറ്റിന്റെ ഗതി അനുസാരിച്ചു ദിശ മാറുന്ന ഈ പ്രതിമ ഒരു ഓർമപ്പെടുത്തലാണ്,  ലോക രാജ്യങ്ങൾ മറ്റുള്ളവരുടെ കണ്ണിൽ നിന്നും ഒളിപ്പിക്കാൻ ശ്രമിക്കുന്ന പലതും നമ്മളെ കാണിക്കുന്നത് ഇതുപോലെ ഉള്ള ഡ്രോണുകൾ ആണ് എന്ന ഒരു ഓർമപെടുത്താൽ.

"കടന്നു പോകുന്ന ജനക്കൂട്ടത്തിൽ പലരും ഇതിനെ നോക്കാർ ഉണ്ട്, അതിൽ ചിലർ നമ്മുക്കായി പോരാടിയവർ ആണ്. അതിനാൽ തന്നെ ഈ പ്രതിമയെ എനിക്ക് ഒരു യുദ്ധ സ്മാരകമായി കാണാൻ ആണ് ഇഷ്ടം." ആൻഡ്‌റൈൻ എന്ന ഒരു സഞ്ചാരി പറഞ്ഞു.

കാഴ്ചക്കരെ ത്രസിപ്പിക്കുന്ന ഈ ശിൽപം ഇപ്പോൾ 10th അവന്യൂയിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഇത് പോലെ മറ്റൊരു കഥയോ കാര്യമോ ആയി പിന്നീട് വരാം. അപ്പോ ശരി പിന്നെ കാണാം.

Post a Comment

0 Comments