ഭൂമിക്ക് ഇപ്പോൾ 5 സമുദ്രങ്ങളുണ്ട്, അഞ്ചാമനെ കുറിച്ച് അറിയാം

Southern Ocean

ആരോട് ചോദിച്ചാലും പറയും ഭൂമിയിൽ 4 സമുദ്രങ്ങൾ മാത്രമേയുള്ളൂവെന്ന്, എന്നാൽ National Geographic Society മറിച്ചാണ് പറയുന്നത്. അന്റാർട്ടിക്കയോട് ചേർന്ന് കിടക്കുന്ന സമുദ്ര ഭാഗത്തെ പുതിയ സമുദ്രം ആയി അംഗീകരിച്ചിരിക്കുകയാണ് ഇവർ.

National Geographic ഒരു നോൺ പ്രോഫിറ് ശാസ്ത്ര-വിദ്യാഭ്യാസ സംഘടനയാണ്, ഇവർ തയ്യാറാകുന്ന മാപ്പിംഗ് മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ലോകത്തിലെ പല അറ്റ്ലേസുകളും കാർട്ടോഗ്രാഫർമാരും പുതിയ മാപ് സൃഷ്ടിക്കുന്നത്. അതിനാൽ തന്നെ ഇവരുടെ ഇത്തരം ഒരു പുതിയ സംഭാവന ലോകം അംഗീകരിക്കേണ്ടതായി വരും.

Southern Ocean എന്നാണ് ഈ പുതിയ സമുദ്രത്തിന്റെ പേര്. അന്റാർട്ടിക്കയുടെ തീരം തൊട്ട് സൗത്തെൻ ലാറ്റിട്യുട് 60 വരെ ഉള്ള ഭാഗമാണ് പുതിയ സമുദ്രത്തിന്റെ ഭാഗം ആകുക. International Hydrographic Organization എന്ന സംഘടന ആണ് ഓരോ സമുദ്രത്തിന്റെയും അതിര് തീരുമാനിക്കുനത്. 2000 ത്തിൽ ചേർന്ന യോഗത്തിലാണ് Southern Ocean യിന്റെ അതിര് തീരുമാനിക്കുനത്.

Post a Comment

0 Comments