ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ചൊവ്വ വാസയോഗ്യമായിരുന്നു എന്ന് പഠനം

NASA Jezero Crater Was a Lake in Mars' Ancient Past | NASA
NASA Jezero Crater Was a Lake in Mars' Ancient Past | NASA

പെർസെവെറൻസ് റോവർ ഇപ്പോൾ `ഉള്ള സ്ഥാനത്ത് നിന്ന് 3,700 കിലോമീറ്റർ അകലെയുള്ള ഗെയ്ൽ ഗർത്തത്തിൽ നിന്ന് ക്യൂരിയോസിറ്റി റോവർ ശേഖരിച്ച സാമ്പിളുകൾ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഈ പഠനം നടത്തിയത്.

The Mast Camera (Mastcam) on NASA's Curiosity Mars rover captured this mosaic as it explored the "clay-bearing unit" on Feb. 3, 2019 (Sol 2309). (Photo: JPL)
The Mast Camera (Mastcam) on NASA's Curiosity Mars rover captured this mosaic as it explored the "clay-bearing unit" on Feb. 3, 2019 (Sol 2309). (Photo: JPL)

ജാസീറോ ഗർത്തത്തിലെ ജീവന്റെ അടയാളങ്ങൾ തേടിയുള്ള  പെർസെവെറൻസ് റോവറിന്റെ യാത്രക്ക് സഹായകരമായി ഇതാ ഒരു പുതിയ പഠനം പുറത്തു വന്നിരിക്കുകയാണ്, ഗേൽ ഗർത്തത്തിൽ നിന്നും നമ്മൾ മുൻപ് ശേഖരിച്ച മണ്ണിന്റെ സാമ്പിളുകളെക്കുറിച്ചുള്ള ഒരു പുതിയ പഠനം ആണ് അത്, ഇപ്പോൾ തരിശായി കിടക്കുന്ന ചൊവ്വയിൽ പണ്ട് വളരെ പണ്ട് ജീവന്റെ തുടിപ്പുകൾ ഉണ്ടാകാൻ ഉള്ള സാധ്യതയെ ശക്തിപ്പെടുതുകയാണ് ഈ പുതിയ പഠനം.

ഗേൾ ഗർത്തത്തിൽ ലക്ഷകണക്കിന്ന് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നു എന്ന് വിശ്വാസിക്യപ്പെടുന്ന ഒരു  തടാകത്തിന്റെ സാന്നിധ്യം മാർസ് സയൻസ് ലബോറട്ടറിയുടെ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട് അതിനാൽ തന്നെ ചൊവ്വയുടെ ചില ഭാഗങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾ ചൊവ്വയെ ഈ വാസയോഗ്യമായിരുന്നിരിക്കാമെന്നും സൂചിപ്പിക്കുന്നു.

നേച്ചർ ആസ്ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ തടാകതെ മണൽ കാറ്റ് പോഷകഗുണമുള്ള ഒന്നായി മാറ്റി എന്ന് പറയുന്നു. ഏകദേശം 3.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് തടാകം നിലനിന്നിരുന്നുവെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് ആ കാലങ്ങളിൽ ചൊവ്വക്ക് അതിന്റെ അന്തരീഷത്തിലെ ദ്രാവകത്തെ പിന്തുണയ്ക്കാൻ ആവശ്യമായ വായുമണ്‌ഡലം ഉണ്ടായിരുന്നു എന്ന് കരുതുന്നു. എന്നിരുന്നാലും, തടാകത്തിന് ജീവൻ നിലനിർത്താൻ കൃത്യമായ വ്യവസ്ഥകൾ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

Curiosity rover as seen from Space as it moves in Gale crater. (Photo: JPL)
Curiosity rover as seen from Space as it moves in Gale crater. (Photo: JPL)

ക്യൂരിയോസിറ്റി റോവറിലെ കെമിസ്ട്രി ആൻഡ് മിനറോളജി ഉപകരണത്തിൽ (CheMin) നിന്നുള്ള എക്സ്-റേ ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഗെയ്ൽ ഗർത്തത്തിലെ Murray രൂപീകരണത്തിൽ കളിമൺ ധാതുക്കളുടെ രൂപഘടന മനസിലാക്കി ഭൂമിയിലെ വെള്ളവുമായി ഉണ്ടാകുന്ന Murray യുമായി താരതമ്യം ചെയ്താണ് ഇത് സ്ഥിതികരിച്ചത്.

ഗർത്തത്തിൽ നിന്ന് 2016 ൽ ക്യൂരിയോസിറ്റി റോവർ തുരന്ന സാമ്പിളുകളിൽ glauconitic (ഇരുമ്പ് പൊട്ടാസ്യം സിലിക്കേറ്റ്) ധാതുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു, ഇത് -3 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയാണ് ഭൂമിയിൽ ഉണ്ടാകുന്നത്. Glauconite രൂപീകരണം ഭൂമിയിലെ താഴ്ന്ന അവശിഷ്ടനിരക്കും തുറന്ന സമുദ്ര അന്തരീക്ഷത്തിലുമാണ് നടക്കുന്നത്. അതിനാൽ തന്നെ ചൊവ്വയിലും അങ്ങനെ ആണ് എന്ന് കണക്കാക്കപെടുന്നു.

എന്നിരുന്നാലും, glauconitic കളിമണ്ണ് ആവാസവ്യവസ്ഥയുടെ സൂചകമായിരുന്നെങ്കിലും അത് ജീവന്റെ അസ്തിത്വം തെളിയിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. 2012 ൽ ചൊവ്വയിലെത്തിയ റോവർ കണ്ടെത്തിയ ആദ്യ നിർണായക കണ്ടെത്തലല്ല ഇത്. റേഡിയോ ഐസോടോപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ജൈവ ലവണങ്ങൾ ഉണ്ടെന്നും കണ്ടെത്തിയിരുന്നു.

Post a Comment

0 Comments