ഒരു യൂട്യൂബ് കമന്റ് കൊണ്ട് വന്യജീവി കടത് തടഞ്ഞ കഥ അറിയാം

ഒരു യൂട്യൂബ് കമന്റ് കാരണം ഡെറാഡൂണിൽ Wildlife Crime Control Bureau (WCCB) ഈനാംപേച്ചിയും പുലി തോലും അടക്കം 5 വന്യജീവി കടത് തടഞ്ഞ കഥ അറിയാം.

“ഈനാംപേച്ചിയുടെ വിൽപ്പന” എന്ന പേരിൽ ഒരു വീഡിയോ വളരെക്കാലമായി YouTube- ൽ ഉണ്ട്. അതിൽ ഈ ജീവിയെ കയറിൽ കെട്ടി ഇട്ടിരിക്കുകയാണ്, പതിയെ ഒരു കടലാസിലേക്ക് സൂം ചെയുന്നു അതിൽ തീയതി വ്യക്തം. പതിയെ ആ ജീവിയെ ഒരു ബാഗിലേക്ക് മാറ്റി, ഭാരം പരിശോദിക്കുന്നു. പതിയെ ആ ജീവിയുടെ ദേഹത്ത് കറന്റ് അടിപികുന്നു, ഇത് യാഥാർത്ഥമാണ് എന്ന് തെളിയിക്കാൻ ഒരു ടെസ്റ്റർ കൊണ്ട് ശ്രമിക്കുന്നുണ്ട് അവതാരകൻ, പതിയെ ഒരു പരസ്യ വാചകവും, "ടെസ്റ്റർ അടങ്ങുന്ന ഈ ടൂൾ ബോക്സ് വാങ്ങാൻ സമീപിക്കു". അതാണ് ആ വീഡിയോയുടെ ഉള്ളടക്കം. യൂട്യൂബിൽ 3500 subscribers ഉള്ള DF Bhoot എന്ന ചാനലിൽ വന്ന വീഡിയോ ആണ് ഇത്.

വിഡിയോയിൽ നിന്നും അധികം ക്ലൂകൾ ലഭിക്കാത്തതിനാൽ WCCB ഓരോ കമന്റ്റ്റിലൂടെയും കടന്നു പോയി. ഫെബ്രുവരി 18 യിന്ന് അങ്ങനെ വന്ന ഒരു കമന്റ്റ്റിലൂടെ ആസ്സാമിലെ ടിൻസുഖിയയിൽ വച്ച് ഒരു ഹോട്ടലിൽ ഏഴ് ചൈനീസ് പാംഗോലിൻ തൊലികളും ഒരു ജീവനുള്ള ചൈനീസ് പാങ്കോളിനും പിടിച്ചെടുത്തു. ഈ വർഷത്തെ ഏറ്റവും വലിയ കണ്ടുപിടുത്തമായിരുന്നു ഇത്.

ഇതിലൂടെ WCCB “WILD NET” എന്ന ഒരു പുതിയ പ്രോഗ്രാം രൂപകല്പന ചെയ്തിട്ടുണ്ട്. ഇതിലൂടെ യൂട്യൂബ് ഫേസ്ബുക് എന്നിവയിൽ ഇത്തരം കാര്യങ്ങൾ നടകുനുണ്ട് എങ്കിൽ ട്രാക്ക് ചെയ്യാൻ ഉള്ള പ്രോഗ്രാം ആണ് ഇത്.

Post a Comment

0 Comments