ഒരു ബാസ്കറ്റ്ബാൾ കോർട്ടിനേക്കാൾ വലിപ്പമുള്ള ഒരു വലിയ ദിനോസറിനെ കണ്ടത്തി ഓസ്‌ട്രേലിയയിലെ ശാസ്ത്രഞ്ജ്ഞർ 

ഏതാണ്ട് ലക്ഷകണക്കിന്ന് വർഷങ്ങൾക്ക് മുൻപ് ഭൂമിയുടെ പല ഭാഗങ്ങളിൽ ആയി വലിയ ദിനോസറുകളും മറ്റ് ജീവികളും കിഴടക്കിയിരുന്നു. എന്നാൽ ഭൂമിയിൽ ഒരു ഉൽക്കയുമായി ഉണ്ടായ കൂട്ടിയിടിയിൽ അവ ഭൂമിയിൽ നിന്നും എന്നന്നേക്കുമായി ഇല്ലാതാവുകയായിരുന്നു. ഇവയുടെ തെളിവുകൾ നമ്മുക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ ആയി കാണാൻ കഴിയും. അത്തരത്തിൽ ഒരു കണ്ടെത്തലാണ് ഓസ്‌ടേലിയയിൽ നിന്നും എനിക്ക് പങ്ക് വെക്കാൻ ഉള്ളത്.

കൂപ്പർ എന്ന ഭീമൻ

കൂപ്പർ അഥവാ Australotitan cooperensis ദിനോസർ ലോകത്തിലെ ഒരു ഭീമൻ ആണ്, 3 നിലയുള്ള കെട്ടിടത്തിന്റെ പൊക്കവും ഒരു ബാസ്കറ്റ്ബാൾ കോർട്ടിനേക്കാൾ വീതിയും ഉള്ള ഒരു ഭീമൻ. ആദ്യമായിയാണ് ഓസ്‌ട്രേലിയയിൽ ഇത്തരം ഒരു ഭീമൻ ദിനോസറിനെ കണ്ടെത്തുന്നത്. അതിനാൽ തന്നെ കൂപ്പർ ഓസ്‌ട്രേലിയുടെ ഏറ്റവും വലിയ ദിനോസർ ആയി മാറി.

കൂപ്പറിന്റെ വലിപ്പം കാരണം ഓസ്‌ട്രേലിയൻ പാലിയന്റോളജിസ്റ്റുകൾ ഇതിനെ ‘സതേൺ ടൈറ്റൻ’ എന്ന് നാമകരണം ചെയ്തു. തെക്കുപടിഞ്ഞാറൻ ക്വീൻസ്‌ലാന്റിലെ ഇറോമംഗയിൽ നിന്ന് കൂപ്പർ ക്രീക്ക് എന്ന സ്ഥലത് കണ്ടെത്തിയത് കാരണമാണ് ഫോസിലൈസ് ചെയ്ത ഈ അസ്ഥികൂടത്തിന് കൂപ്പർ എന്ന വിളിപ്പേര് വന്നത്. 

കൂപ്പർ ടൈറ്റനോസൗറിയൻസ് എന്ന ദിനോസറിന്റെ ഇനത്തിൽ ഉൾപ്പെടുന്ന ഒന്നാണ്. 5 - 6.5 മീറ്റർ വരെ ഉയരവും 25 മുതൽ 30 മീറ്റർ വരെ നീളവും ആണ് Australotian cooperensis എന്ന ദിനോസറിന്ന് ഉണ്ടായിരുന്നത്. 23 മുതൽ 75 ടൺ ഭാരം വരെ ഇവക്ക് പ്രതിഷിക്കുന്നു.

Post a Comment

0 Comments