ലോകത്തെ നശിപ്പിക്കാൻ ശേഷി ഉള്ള ഒരു തലച്ചോറില്ലാത്ത ബുദ്ധിയുള്ള ജീവിയെ പരിചയപ്പെടാം

ആ ശവകുടിരം തുറന്ന് മാസങ്ങൾക്ക് ശേഷം, തുറന്ന ഓരോരുത്തരായി മരിച്ചു വീണു, ആദ്യം മരിച്ചത് ലോർഡ് കേർണർവോൺ ആണ്. ഒരു കൊതുക് കടിച്ചതിനെ തുടർന്നുണ്ടായ ഇൻഫെക്ഷൻ ആണ് മരണ കാരണം. അങ്ങനെ മൊത്തം 22 ജീവൻ എടുത്ത ടോംബ് kv 62 അഥവാ Tutankhamun യെന്റെ tomb ലോകത്തിലെ ഏറ്റവും ശപിക്കപ്പെട്ട ശവകുടിരം ആയി മാറി. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം ലോസ് ആംഗ്ലേസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന Getty Conservation Institute യിലെ ഒരുകൂട്ടം സയന്റിസ്റ് ഈ മരണങ്ങളുടെ യഥാർത്ഥ കാരണം കണ്ടത്തിയിരിക്കുകയാണ് - Grave Mold. 3300 വർഷം ഒരു ഇരക്കായി കാത്തിരുന്ന ഇവക്ക്  KV 62 യിലെ സമ്പത്തിൽ ആകർഷകരായി എത്തിയ ആളുകളിൽ സുരക്ഷിതമായ ഒരു താവളം ലഭിച്ചു. ഇത് പോലെ ഭാവിയിൽ മറ്റൊരു ഉറങ്ങുന്ന ജീവിയെ നമ്മൾ ഉണർത്തിയാൽ എന്താകും എന്ന് ഞാൻ പറഞ്ഞു തരണ്ട ആവിശം ഇല്ലലോ. 
Physarum Polycephalum
നിങ്ങൾ മുകളിൽ കാണുന്നത് Physarum Polycephalum അഥവാ slime mold ആണ്. ഇവ യഥാർത്ഥത്തിൽ ഒരു സെൽ ആണ്, പല ന്യൂക്ലിഐ ഉള്ള ഒരു സെൽ. സ്വന്തം ഇരക്കായി എവിടെയും എങ്ങനെ വേണമെങ്കിലും ഇതിന്റെ കൈകൾ എത്തും. പതിയെ ഇരയേയും ഇതിന്റെ ഭാഗം ആകും. ലാബിലെ സാഹചര്യങ്ങളിൽ ഇവയുടെ യഥാർത്ഥ ശക്തി നമ്മൾ മനസ്സിലാക്കിയതാണ്. ഇരയുടെ അടുത്തെത്താൻ ഏറ്റവും ചെറിയ വഴി ഉപയോഗിക്കുകയും, തടസ്സങ്ങൾ ഓരോന്നായി മറികടക്കുകയും ചെയ്യും. എങ്ങനെ പുറത്തു കടക്കണം എന്നും വഴികൾ ഓർത്തു വെക്കാനും ഇരയെ കൈപ്പിടിയിൽ ഒതുക്കാനും, അവയുടെ കുടെയുള്ള പ്രവർത്തി പരിചയം കുറഞ്ഞ ജീവികളെയും ഇവർ ഇത് പഠിപ്പിക്കുന്നു ഭയപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ഇവയ്ക്ക് തലച്ചോർ ഇല്ല എന്നുള്ളതാണ്. അതിനാൽ തന്നെ എങ്ങനെയാണ് ഇവ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് എന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇതിനുപുറമേ ഒരു മേഴ്സിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും എളുപ്പത്തിൽ പുറത്തു കടന്നതും ശാസ്ത്രജ്ഞരെ ഞെട്ടിച്ചിട്ടുണ്ട്. ഒരു കരണവെച്ചാൽ ഭാവിയിൽ ഇവ മനുഷ്യനെ ഇൻഫെക്ട് ചെയ്യാൻ തീരുമാനിച്ചാൽ, എന്താകും അവസ്ഥ. 
മറ്റൊരു കാര്യം കുടി ഉണ്ട് ഉയർന്ന റേഡിയേഷൻ പോലും ഒരു ഫങ്‌സിന്ന് തരണം ചെയ്യാൻ കഴിയും എന്ന് Cologne യിലെ German Aerospace Center യിലെ മാർത്ത കോർടെസേവ് എന്ന ശാസ്ത്രജ്ഞ കണ്ടത്തിയിട്ടുണ്ട്. മനുഷ്യന്ന് താങ്ങാവുന്നതിലും 2000 മടങ്ങ് റേഡിയേഷൻ വരെ ഇവർക്ക് താങ്ങാൻ കഴിയും എന്ന് അവർ കണ്ടെത്തി. അതിനർത്ഥം സ്പേസിൽ ഇവർക്ക് ഒന്നും സംഭവിക്കില്ല എന്നാണ്. ഇതിനൊരു തെളിവാണ് 2019 ത്തിൽ International Space Station യിൽ കമ്മ്യൂണിക്കേഷൻ തടസ്സപ്പെടുത്തിയ പുപ്പിന്റെ കഥ. സ്പേസ് സ്റ്റേഷനിൽ കണ്ടെത്തിയ മറ്റൊരു ഫങ്‌സ് ആണ് Cladosporium sphaerospermum ഇത് ശാസ്ത്ര ലോകത്തെ ഞെട്ടിച്ച ഒന്നാണ്. കാരണം 30 ദിവസതേക്ക് റേഡിയോ സിന്തെസിസ് എന്ന പക്രിയയിലുടെ ഗാമ റേഡിയേഷൻ ഇവ ഇവയുടെ ഭക്ഷണമാക്കി.
Stanford University യിൽ നിന്നും North Carolina State University യിൽ നിന്നുള്ള സയന്റിസ്റ്റുകൾ Chernobyl യിൽ മറ്റൊരു ഫങ്‌സ് വകബേധം കണ്ടത്തിയിരുന്നു അതിന്ന് റേഡിയേഷൻ തടയാൻ ഉള്ള ശേഷി ഉണ്ട്. ഇത് ഭാവിയിൽ നമ്മുടെ സ്പേസ് ട്രാവലിൽ ഒരുപാട് സഹായകരം അയേകാം. 1.77 mm ഉള്ള ഒരു ഫങ്‌സ് ലയറിന് 5% വരെയുള്ള ഗാമ റേഡിയേഷൻ തടയാൻ ഉള്ള ശേഷി ഉണ്ട്.
ഇതിൽ നിന്ന് തന്നെ ഈ കാണാൻ കഴിയാത്ത ഈ ജീവിയുടെ ശക്തി മനസ്സിലായി എന്ന് ഞാൻ കരുതുന്നു. മറ്റൊരു കഥയോ കാര്യമോ ആയി പിന്നീട് വരാം അപ്പോ ശരി പിന്നെ കാണാം.

Post a Comment

0 Comments