2021 മെയ് 15 ന് രാവിലെ 7:18 ന് ടിയാൻവെൻ -1 ബഹിരാകാശ ദൗത്യം ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു. ഉദ്ദേശിച്ചതുപോലെ റോവർ ഉട്ടോപ്യ പ്ലാനിറ്റിൽ വിജയകരമായി വന്നിറങ്ങി. അതേസമയം ഓർബിറ്റിങ് സ്റ്റേഷൻ ചൊവ്വക്ക് ചുറ്റും കൂടുതൽ പഠനങ്ങൾ നടത്തും.
ചൊവ്വയിൽ ഇറങ്ങിയ രണ്ടാമത്തെതും; ചൊവ്വയിൽ എത്തിയ മൂന്നാമത്തെ രാജ്യവുമാണ് ചൈന (മൊബൈൽ എക്സ്പ്ലോറേഷൻ വെഹിക്കിളിന്റെ കാര്യത്തിൽ). ചൊവ്വയിൽ ആദ്യമായി എത്തിയ രാജ്യം സോവിയറ്റ് യൂണിയനാണ്. 1971 ഡിസംബർ 2 ന് രണ്ട് ബഹിരാകാശ പേടകങ്ങൾ ആണ് അവർ ലോഞ്ച് ചെയ്തത് (മാർസ് 2 & മാർസ് 3). രണ്ടാമത്തെ രാജ്യം അമേരിക്ക ആണ്, 1976 ജൂലൈ 20 ന് വിജയകരമായി ചൊവ്വയിൽ വന്നിറങ്ങിയ വൈക്കിംഗ് 1.
ടിയാൻവെൻ -1 ബഹിരാകാശ ദൗത്യത്തിൽ രണ്ട് ഭാഗങ്ങളുണ്ട്: ഓർബിറ്റിങ് സ്റ്റേഷനും ലാൻഡിംഗ് മൊഡ്യൂളും. പ്രവചിച്ച സമയത്ത്, ടിയാൻവെൻ -1 ബഹിരാകാശവാഹനം രണ്ട് ഉപകരണങ്ങളും തമ്മിൽ വിജയകരമായി സ്പ്ളിറ് ചെയ്തു കഴിഞ്ഞു. മൂന്ന് മണിക്കൂറിന് ശേഷം, ലാൻഡിംഗ് മൊഡ്യൂൾ വിജയകരമായി ചൊവ്വയുടെ അന്തരീക്ഷം മറികടന്ന് ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തിൽ മൃദുവായി വന്നിറങ്ങി.
ഈ ചൊവ്വ പര്യവേക്ഷണ ദൗത്യത്തിൽ, ഓർബിറ്റിങ് സ്റ്റേഷൻ ഒരു പ്രത്യേക ഇന്റെർസ്റ്റെല്ലർ വാഹനം മാത്രമല്ല, ചൊവ്വയെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ഒരു ആശയവിനിമയ റിലേ സ്റ്റേഷൻ കൂടിയാണ്, ഒപ്പം ചൊവ്വ എന്ന ഗ്രഹത്തിന്റെ മാപ്പിംഗിനും ഇത് സഹായിക്കും.
ഭ്രമണപഥത്തിൽ രണ്ട് സോളാർ സെൽ ഉപകരണങ്ങൾ, ഡാറ്റാ പ്രക്ഷേപണത്തിനുള്ള ആന്റിന, പരസ്പര വിവര കൈമാറ്റത്തിനായി രണ്ട് ആന്റിന എന്നിവയുണ്ട്. ഓർബിറ്റിങ് സ്റ്റേഷൻ ഡാറ്റാ ട്രാൻസ്മിഷൻ ജോലികൾ ചെയ്യുമ്പോൾ, തുടർച്ചയായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ സൗരോർജ്ജ സെല്ലുകൾ സൂര്യനിലേക്ക് നയിക്കേണ്ടതുണ്ട്. അതേസമയം, തുടർച്ചയായ ഡാറ്റാ ലിങ്ക് ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് ഭൂമിക്കും മൊഡ്യൂളിനുമിടയിലുള്ള ദൂരം ട്രാക്കുചെയ്യുന്നതിന് ഉയർന്ന ആവൃത്തിയിലുള്ള ആന്റിന ആവശ്യമാണ്. അതിനാൽ, ഓർബിറ്റിങ് സ്റ്റേഷൻ ഒരേസമയം മൂന്ന് ടാർഗെറ്റുകളുടെ സമന്വയിപ്പിച്ചതും ഉയർന്ന കൃത്യതയുമുള്ള പോയിന്റിംഗ് നിയന്ത്രണം സ്ഥാപിക്കണം അതായത് മൊഡ്യൂൾ (പിന്നെ റോവർ), ഭൂമി, സൂര്യൻ.
0 Comments