തെക്കൻ അർദ്ധഗോളത്തിലെ 100 ലക്ഷം ഗാലക്സികളെ വിശകലനം ചെയ്താണ് ഇത് സാധ്യമാക്കിയത്
പ്രപഞ്ചത്തിലെ ഘടനയുടെ 80% വരുന്ന ഇരുണ്ട ദ്രവ്യം ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത ഒന്ന് ആണ്. എന്നാൽ ഒരു കൂട്ടം ശാസ്ത്രജ്ഞർ ഇത് ഒരു മാപ്പിന്റെ രൂപത്തിൽ ആക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ഡാർക്ക് എനർജി സർവേയിൽ നിന്ന് (ഡിഇഎസ്) ഉള്ള ശാസ്ത്രജ്ഞർ ആണ് പുതിയ മാപ്പ് സൃഷ്ടിചിരിക്കുന്നത്.
ഭൂമിയിലേക്കുള്ള വഴിയിൽ വിദൂര താരാപഥങ്ങളിൽ നിന്നുള്ള പ്രകാശം എങ്ങനെയാണ് വികലമായതെന്ന് നോക്കിയാണ് അവർ അത് സാധ്യമാക്കിയത്. ഇരുണ്ട ദ്രവ്യത്തിന്റെ സാന്നിധ്യം നമ്മുടെ അടുത്തേക്ക് വരുന്ന കിരണങ്ങളെ മറക്കും. AI മാപ്പ് സൃഷ്ടിക്കുന്നതിനായി ഡാറ്റ വിശകലനം ചെയ്തു. ഏകദേശം 100 ദശലക്ഷം താരാപഥങ്ങൾ പദ്ധതിക്കായി നിരീക്ഷിച്ചു. മിൽക്കി വേ ഗാലക്സിയിൽ മാത്രം 100 ബില്യൺ നക്ഷത്രങ്ങളുണ്ടെന്ന് നാസ പറയുന്നു.
ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് ഡിഇഎസ് ടീമിനെ നയിച്ചത്. യുസിഎല്ലിന്റെ ഭൗതികശാസ്ത്ര, ജ്യോതിശാസ്ത്ര വിഭാഗത്തിൽ നിന്നുള്ള ഡോ. നിയാൾ ജെഫ്രി ഈ പദ്ധതിയുടെ പ്രധാന രചയിതാക്കളിൽ ഒരാളായിരുന്നു.
0 Comments