പശ്ചിമ ബംഗാൾ, അസം ഉൾപ്പെടെ ഉത്തരേന്ത്യയിൽ നാനൂറോളം ടൂറിസ്റ്റ് ബസുകൾ കുടുങ്ങിക്കിടക്കുകയായിരുന്നു. പെരുംബാവൂരിൽ നിന്നും കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും സ്വന്തം സംസ്ഥാനങ്ങളിലേക്ക് തൊഴിയാളികളെ കൊണ്ട് പോകാൻ സഹായിച്ച ഇവരെ ഏജന്റുമാർ ചതിക്കുകയായിരുന്നു.
വളരെ ആകസ്മികമായി ഇബുൾജെറ്റ് ആസ്സാമിൽ ഇങ്ങനെ ദുരിതത്തിൽ കഴിയുന്ന ഒരു കൂട്ടം ബസ് ഡ്രൈവർ മാരെ കാണുന്നത്. ഇത്തരം ഒരു അവസ്ഥയിൽ കഴിയുന്ന അവരെ കൈ ഒഴിയാൻ അവർക്ക് കഴിഞ്ഞില്ല. അവരിലൂടെ അവിടെ നടക്കുന്ന കാര്യങ്ങൾ അവർ അറിഞ്ഞു. സുരക്ഷിതമല്ലാത്തതും വൃത്തിയില്ലാത്തതുമായ സാഹചര്യത്തിൽ കഴിയുന്ന അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് അവർ തീരുമാനിച്ചു.
ഭക്ഷണം ആണ് അവർക്ക് ആവിശ്യം എന്ന് മനസിലാക്കി അവർ ഭക്ഷണ പൊതികൾ എത്തിച്ചു, എന്നാൽ കാര്യങ്ങൾ അതിലും വലുതാണ് എന്ന് അവർ തിരിച്ചറിയുകയായിരുന്നു. മോഷണവും പിടിച്ചുപറിയും ഗുണ്ടായിസവും പോലീസിന്റെ ഭീഷണിയും എല്ലാം കുടി ചേർന്ന് നരകതുല്യമായ ഒരു ജീവിതം.
ഇത് എല്ലാം പകർത്താൻ അവരുടെ ക്യാമറ കാണുകൾക്ക് കഴിഞ്ഞു. മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യാൻ മടിച്ച ഈ പ്രശനത്തിൽ അവർ ഇടപെട്ടു. പിന്നാലെ വധഭീഷണിയും തെറിവിളിയും അവർക്ക് നേരെ അഴിച്ചു വിട്ടു.
എന്നാൽ പിന്നട് നടന്നത് ആരെയും ഞെടികുന കാര്യങ്ങൾ ആയിരുന്നു. പ്രധാന മന്ത്രിയുടെ ഓഫിസ് മുതൽ ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ ഓഫീസ് വരെ നിർത്താതെ ഫോൺകാളുകൾ. ഒടുവിൽ ഈ പാവങ്ങള്ക്ക് സഹായവും നാട്ടിൽ എതാൻ ഉള്ള സംവിധാനവും ഇപ്പോൾ ശരി ആയി എന്നാണ് അറിയാൻ കഴിയുന്നത്.
ഈ പാവങ്ങളുടെ പ്രാർത്ഥന കേൾക്കാൻ ദൈവം അയച്ച ഈ സഹോദരന്മാർക്ക് നന്ദി. സ്വന്തം തൊഴിലാളികളെ പണത്തിനായി തളിപറഞ്ഞ ഏജന്റുമാർ ഇനി കേരളത്തിൽ നിലനിൽക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം.
0 Comments