അടുത്ത 50 വർഷത്തേക്ക് എലോൺ മസ്‌കിന്റെ പ്രവചനങ്ങൾ

“ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നവനല്ല, 50 വർഷത്തിനുള്ളിൽ ഭൂമിയിൽ പലതും സംഭവിക്കും, പല വലിയ മാറ്റങ്ങൾ തന്നെ സംഭവിച്ചേക്കാം.”- Elon musk 

മസ്ക് പ്രവചിച്ച ഭാവി എന്താകും എന്ന് ആണ് ഇന്ന് ലോകം അനേഷിക്കുന്നത്. 

താൻ പരമ്പരാഗത ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് എലോൺ മസ്‌ക് വിദ്ധാർത്ഥികൾക്കായി ക്രെംലിനിൽ നടക്കുന്ന ന്യൂ കനൗലെഡ്ജ് ഫോറംമിൽ അദ്ദേഹം പറഞ്ഞ ഈ വാക്കുകൾക്ക് പിന്നാലെ ആണ് ഇന്ന് ലോകം. സാങ്കേതികവിദ്യ, AI, ബഹിരാകാശ യാത്ര, ന്യൂറൽ കമ്പ്യൂട്ടർ ഇന്റർഫേസുകൾ, കൃത്രിമ RNA, DNA, ഭൂമിയിലെ ജീവൻ എന്നിവയെക്കുറിച്ച് 50 വർഷത്തിനുള്ളിൽ മാറുമെന്ന്  മസ്‌ക് നമ്മളെ കാണിച്ചു തരുന്നു.

50 വർഷത്തിനുള്ളിൽ ജീവിതം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ എളുപ്പമല്ലെന്ന് മസ്‌ക് പറഞ്ഞു. എന്നാൽ നമ്മുടെ ഭാവി എന്തായിരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അതിനായി നമ്മുക്ക് പരിശ്രമിക്കണം എന്ന് അദ്ദേഹം ഓർമപ്പെടുത്തി.  ഇന്ന് സാങ്കേതികവിദ്യയോ AI-യോ ഉണ്ടാകില്ല പക്ഷെ അന്ന് അതില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ വരും.  ബഹിരാകാശ യാത്ര, ന്യൂറോമോർഫിക് ഇന്റർഫേസുകൾ, കൃത്രിമ RNA, DNA എന്നിവയിലെ മാറ്റങ്ങൾ അവക്ക് ഉദാഹരണങ്ങൾ ആണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2050 ഓടെ ചൊവ്വയിൽ ലക്ഷകണക്കിന്ന് നഗരമുണ്ടാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മസ്‌ക് അവകാശപ്പെട്ടു, സ്‌പേസ് എക്‌സ് സംരംഭം നിർദ്ദേശിച്ച 1000 സ്റ്റാർഷിപ്പുകൾ അവിടേക്ക് ആളുകളെ കൊണ്ടുപോകുന്നു, പ്രതിദിനം മൂന്ന് റോക്കറ്റ് വിക്ഷേപണങ്ങൾ ആണ് ആസൂത്രണം ചെയുന്നത്.

ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ചൈന മാറുമെന്നും; ഉൽ‌പാദനത്തിലും വിൽ‌പനയിലും ടെസ്‌ലയുടെ പ്രധാന വിപണി അവിടെ ആക്കും എന്ന് അദ്ദേഹം പ്രവചിച്ചു. ഏഷ്യൻ രാജ്യങ്ങൾക്ക് വളരെ പ്രതീക്ഷ നൽകുന്ന ഒരു ഭാവി കൂടി ഉറപ്പ് നൽകി. ഇതെല്ലാം ഒരു സയൻസ് ഫിക്ഷൻ സിനിമ പോലെ കാണണ്ട, ഈ വർഷത്തെ അദ്ദേഹത്തിന്റെ പ്രവചനങ്ങൾ അങ്ങേയറ്റം തീവ്രമാണ്.  മസ്‌ക് പറഞ്ഞത് ശരിയാണെങ്കിൽ, 2021 ന് ശേഷം ലോകം ഒരിക്കലും പഴയത് പോലെ ആകില്ല.

1. ചൊവ്വയിലെ നഗരങ്ങൾ

                                    

ചൊവ്വയിലെ ആദ്യത്തെ നഗരത്തെ നവാ എന്ന് വിളിക്കും. 2050 ഓടെ നവാ പോലുള്ള ദശലക്ഷക്കണക്കിന് നഗരങ്ങൾ നിർമ്മിക്കാൻ മസ്‌ക് ഒരുങ്ങുന്നു. അവ സെല്ഫ് റീലൈൻറ്റ്റും കാര്യക്ഷമവും 100% സുസ്ഥിരവുമായിരിക്കും. ഇതിനോട് ഒപ്പം ഭൂമിയിൽ മനുഷ്യൻ ചെയ്ത തെറ്റുകൾ അവിടെ ആവർത്തിക്കില്ല എന്ന ഒരു ഉറപ്പും പണ്ട് മസ്ക് നമ്മുക്ക് നൽകിയിട്ടുണ്ട്‌.

2. രോഗങ്ങൾ ഇല്ലാത്ത ഒരു തലമുറ

                                      

ഇന്ന് നാം ഭയപ്പെടുന്ന പല രോഗങ്ങളും ജനിതകവും അവ ഇല്ലാതാക്കുന്നതിനുള്ള ഡിഎൻ‌എ റിപ്പയർ തെറാപ്പി നിലവിൽ പരിശോധന ഘട്ടത്തിലാണ്. RNA യിലെ പഠനങ്ങളും പിന്നെ മസ്ക്കിന്റെ കമ്പനി തന്നെ നടത്തി വരുന്ന ചില പഠനങ്ങളും ലോകത്തെ ഭാവിയിൽ രോഗം ഇല്ലാത്ത ഒന്ന് ആയി മാറ്റിയേക്കാം.

3. ചൈന ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി മാറും

                                  

ചൈന ഒരു കുമ്മളാണ് എന്ന് ആണ് പലരും പറയുന്നത് എന്നാൽ എലോൺ മസ്ക് ഈ വാദങ്ങളെ പാടെ താളുകയാണ്. ഭാവിയിൽ ടെസ്ലയുടെ പ്രധാന കച്ചവട കേന്ദ്രം ചൈന ആകും എന്നും അദ്ദേഹം ഓർമപ്പെടുത്തി. 

4. ഭൂമിയും ചൊവ്വയും തമ്മിൽ ഉള്ള ദൂരം കുറയും

                                    

ഓരോ ദിവസവും മസ്ക്കിന്റെ സാമ്രാജ്യം വളരുകയാണ് ഇത് ഭാവിയിൽ ചൊവ്വയും ഭൂമിയും തമ്മിൽ ഉള്ള ദൂരം കുറയ്ക്കും. ഓരോ ദിവസവും ഭൂമിയിൽ നിന്ന് 3 മുതൽ 4 റോക്കറ്റുകൾ ഭൂമിയിൽ നിന്നും ചൊവ്വയിലേക്ക് പറക്കും.

Post a Comment

0 Comments