ലോഹം ഭക്ഷിക്കുന്ന ഒരു വൃക്ഷത്തെക്കുറിച്ച് അറിയു

പ്രശസ്തമായ നീല - പച്ച ലാറ്റക്സ് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഹൈപ്പർക്യുമുലേറ്റർ പ്ലാന്റുകൾക്കായുള്ള ആഗോള തിരയലിനെക്കുറിച്ച് അന്വേഷിച്ചു.

സൗത്ത് പസഫിക്കിലെ ന്യൂ കാലിഡോണിയ ദ്വീപിലെ പൈക്നന്ദ്ര അക്യുമിനാറ്റ എന്ന വൃക്ഷത്തിന് ഒരു പ്രിത്യേകത ഉണ്ട്, അതിന്റെ പുറംതൊലി മുറിക്കുമ്പോൾ 25% നിക്കൽ അടങ്ങിയിരിക്കുന്ന തിളങ്ങുന്ന നീല-പച്ച ലാറ്റക്സ് സ്രാവം പുറത്തു വരും, സസ്യങ്ങൾക്ക് പൊതുവെ ഹാനികരമായ ഒരു ലോഹം ആണ് നിക്കൽ.


ഇത്തരത്തിൽ 700 തരം സസ്യങ്ങൾ കണ്ടെത്തിട്ടുണ്ട്, ഇതിൽ പലതിനും നിക്കൽ അടങ്ങുന്നു. ഇത്തരത്തിൽ ഉള്ള ഒരു മരമാണ്, മക്കാഡാമിയ മരം. മക്കാഡാമിയ മരത്തിന്റെ ഇലകളും സ്രവങ്ങളും മാംഗനീസ് കൊണ്ട് സമ്പന്നമാണ്, ഭാഗ്യവശാൽ ഇതിന്റെ ഫലത്തിൽ മാംഗനീസ് അടങ്ങിയിട്ടില്ല.

ഇതുപോലുള്ള കൂടുതൽ മരങ്ങൾ കണ്ടെത്തിയാൽ നമുക്ക് പഴയ ഖനന രീതി മാറ്റിസ്ഥാപിക്കാനും വ്യവസായത്തെ എന്നെന്നേക്കുമായി മാറ്റാനും കഴിയും. അത്തരം ലോഹങ്ങൾ അടങ്ങിയ സസ്യങ്ങൾ ഉണക്കി കത്തിച്ചു ചാരമാക്കിയാൽ അവ വളരെ ഉയർന്ന ഗ്രേഡിൽ ഉള്ള ലോഹം ഉല്പാദിപ്പിക്കാൻ കഴിയും. ഇതിലുടെ മലിനീകരണം വളരെ കുറകാനും, വളരെ കുറച്ച് ഉർജ്ജം ഉപയോഗിക്കുകയും ചെയുന്നു.

ഹൈപ്പർ‌ക്യുമുലേറ്റർ സസ്യങ്ങൾ
ഹൈപ്പർ‌ക്യുമുലേറ്റർ സസ്യങ്ങൾ

എന്തുകൊണ്ട് ഇത്തരത്തിൽ ചില സസ്യങ്ങൾ ഉയർണതോതിൽ ഇത്തരം ലോഹങ്ങൾ കാണപ്പെടുന്നു എന്ന് വ്യക്തമല്ല, ചിലപ്പോൾ രോഗങ്ങളിൽ നിന്ന് മുക്തിനേടാനും, ഫംഗസ്, ബാക്ടീരിയ അണുബാധ അല്ലെങ്കിൽ പ്രാണികളുടെ ആക്രമണം എന്നിവയിൽ നിന്ന് അവരെ സഹായിക്കുന്നതിനും ആകാം ഇത്തരത്തിൽ ഒരു പ്രതിഫസം. എന്തുകൊണ്ടായാലും ഇത് നമ്മുടെ കാഴ്ചപ്പാടിനെ മറ്റും എന്നത് തീർച്ചയാണ്.

Post a Comment

0 Comments