അടിമത്തപ്പെടുന്ന ഓരോ കറുത്തവർഗ്ഗക്കാരനും പല പ്രദശങ്ങളിൽ നിന്നും വന്നതാണ് എങ്കിലും, പതിയെ അവർക്ക് പൊതുവായ ഒരു വിശ്വാസം ഉണ്ടായി. വിശ്വാസത്തിന്റെ കാര്യം പറയുമ്പോൾ കോഡ് നോർ മറക്കാൻ പറ്റില്ല. കറുത്തവർഗ്ഗക്കാരനെ അവർ ഒരു മനുഷ്യനായി കണ്ടിരുന്നില്ല എന്നതിന് ഒരു വലിയ ഉതാഹരണമാണ് കോഡ് നോർ. അവൻ്റെ വിശ്വാസങ്ങളെ, അവൻ്റെ ജീവനെ, അവൻ്റെ കുടുംബത്തെ എല്ലാത്തിനെയും അവൻ്റെ കൈയിൽ നിന്നും പിടിച്ചു പറിക്കുന്ന വെള്ളക്കാരന്റെ നിയമം എന്ന തന്ത്രം. എന്നാൽ ജീവിക്കാൻ ഉള്ള അവൻ്റെ കൊതി അവർക്ക് ഇടയിൽ ഒരു വിശ്വാസത്തിന് രൂപം കൊടുത്തു. ജോലി ചെയ്തു മരിക്കുന്നവന്ന് ലാണ് ഗൈണീ എന്ന സ്വർഗം. എന്നാൽ ആത്മഹത്യ ചെയുന്ന ഭീരുക്കൾക്ക് ലാണ് ഗൈണീ എന്ന സ്വർഗം ലഭിക്കുകയില്ല. അവർ ലോകാവസാനം വരെ ഈ ഐലൻഡിൽ ഗതികിട്ടാതെ അലയും-ആത്മാവില്ലാത്ത ഒരു ശരിരം മാത്രമായി. അതുകൊണ്ട് തന്നെ ഹെയ്തിയിൽ സോംബിക്ക് ഭയപ്പെടുത്തുന്ന ഒരു മുഖം ഇല്ല നേരെ മറിച്ചു സഹതാപത്തിന്റെ ആണ്.
എന്നാൽ ഹെയ്തിയുടെ സ്വാതന്ത്ര്യത്തിന് ശേഷം കഥകൾ മാറി, അടിമത്വത്തിനെതിരെ പോരാടി സ്വാതന്ത്രം വാങ്ങിയ നാടിനെ മറ്റ് ലോക രാജ്യങ്ങൾ ഭയന്നിരുന്നു. അന്ന് അവിടെ സമാധാനത്തിന് വിലങ്ങുതടിയായി നിന്നത് വിശ്വാസങ്ങൾ ആയിരുന്നു, ആഭിചാരത്തിന്റെയും മന്ത്രവാദത്തിന്റെയും പിന്നാലെ പോയ ജനത സോംബി എന്നത് ഭയപ്പെടുത്തുന്ന ഒരു ഓർമ്മയായി മാറ്റി നിർത്തി. പതിയെ അത് ഭയമായി മാറി.
എന്നാൽ ഹെയ്തിയുടെ സ്വാതന്ത്രം അയൽവാസിയായ അമേരിക്കൻ അടിമകച്ചവടക്കാർക്ക് അത്ര പിടിച്ചില്ല. അവർ ആ നാടിനെ കുറിച്ച് ഇല്ല കഥകൾ പറഞ്ഞു പരാതി. മനുഷ്യൻ മനുഷ്യനെ കൊന്നു തിന്നുന്നു എന്നും മന്ത്രവാദകളങ്ങളിൽ മനുഷ്യ രക്തം പരക്കുന്നു എന്നും മറ്റും. അതിനോട് ഒപ്പം സോംബിയുടെ ഭയാനകമായ ഒരു കഥയും അന്ന് പ്രചാരത്തിൽ ഉണ്ടായിരുന്നു.
1838യിൽ ഒരു സ്കോട്ടിഷ് കഥയുടെ വിവർത്തനത്തിലാണ് സോബി എന്ന വാക്ക് ഒരു അച്ചടി പ്രസാധികാരണത്തിൽ അടിച്ചു വരുന്നത്. ഒരു സ്പാനിഷ് മുത്തലാളിയുടെ അടിമയെ പടം വരക്കാൻ സഹായിച്ച ഒരു സോബിയുടെ കഥയായി. ഇത് പയങ്കരമായി ശ്രദ്ധ നേടിയിരുന്നു. വൂഡൂ പോലെ ഉള്ള വിശ്വാസങ്ങൾക്ക് ഒപ്പം ഇതിനെ ചേർത്തത് ഭയമാണ്. ഇനി ഈ ചരിത്രം സോബി കഥകൾ കാണുമ്പോൾ ഓർക്കുമല്ലോ അല്ലെ?
0 Comments