ഇത് ചൈനയിലെ വന്മതിൽ ആണോ അതോ ചൈനയുടെ സൈക്കിൾ കൂമ്പാരമാണോ?

ചൈന വളരുകയാണ് കാലത്തിനൊപ്പം, ഇന്ന് നമ്മൾ കാണുന്ന പല വസ്തുക്കളുടെയും 10 ഇരട്ടി മെച്ചപ്പെട്ട പലതും ഇന്ന് അവിടെ നിന്നും ഉണ്ടാകുന്നു. എന്നാൽ ചൈനക്ക് പറ്റിയ വലിയ ഒരു അബദ്ധത്തിന്റെ കഥയാണ് ഇന്ന് ഞാൻ പറയാൻ പോകുന്നത്. 
വളരുന്ന ചൈനയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗത്തിനും ഒപ്പം, തിരക്കേറിയ ചൈനയുടെ തെരുവുകളിൽ ഒരു ഗതാഗത സംവിധാനം ജനപ്രീതി നേടി-പുതിയതല്ലാത്ത ഒന്ന് എന്ന് തിരുത്തേണ്ടി വരും, അതെ സൈക്കിൾ തന്നെ. നമ്മുടെ നാട്ടിൽ മെട്രോ സ്റ്റേഷനിൽ നിന്ന് എടുക്കാൻ കഴിയുന്ന പോലെ ഉള്ള ഒരു സംവിധാനം. ചെറിയ ഒരു തുക അടച്ചു എവിടെ നിന്നും എടുക്കാനും എവിടെ വേണമെങ്കിലും ഉപേഷിക്കാനും കഴിയുന്ന ഈ മാർഗം പെട്ടെന്നുതന്നെ ജനപ്രിയമായി. എന്നാൽ എവിടെ വേണമെങ്കിലും ഉപേക്ഷിക്കാം എന്നത് സത്യത്തിൽ രാജ്യത്തിന് ഒരു തവേദനയായി മാറി കഴിഞ്ഞിരുന്നു.
2012 യിൽ പുറത്തു വന്ന കണക്ക് അനുസരിച്ചു ചൈനയുടെ ഓരോ പട്ടണങ്ങളുടെ തെരുവുകയിൽ അന്ന് 100000 സൈക്കിൾ ഉണ്ടായിരുന്നു. 10 കൊല്ലം കഴിയുമ്പോൾ 15 ഓളം കമ്പനികൾ ഇറക്കുന്ന പല വരണങ്ങളിളിൽ ഉള്ള സൈക്കിളുകൾ തെരുവുകളിൽ നിറഞ്ഞു. ഒടുവിൽ ചവർ കുമിഞ്ഞു കൂടുന്ന പോലെ ഇന്ന് സൈക്കിൾ തെരുവുകൾ ഇന്ന് നിറയുകയാണ്.
നടപ്പാതകളും കടയൊരാ വിതികളിലും സൈക്കിൾ നിറഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടു പോയി എന്ന് സർക്കാർ തിരിച്ചറിഞ്ഞു. അതിനോട് ഒപ്പം വന കോവിഡ് 19 എന്ന മഹാമാരി കാര്യങ്ങൾ കൂടുതൽ കൊഴപ്പത്തിലേക്ക് എത്തിച്ചു. 

പ്രകൃതിക്കായി എന്ന സന്ദേശം മുന്നിട്ടുണ്ടാക്കിയ പല കമ്പനികളും ആ കാര്യം പതിയെ മറന്നു. കേടായ സൈക്കിൾ റിപ്പർ ചെയ്യാതെ പുതിയതുണ്ടാകുന്ന കമ്പനിയുടെ ഉദ്ദേശത്തെയും ജനം ചോദ്യം ചെയ്തു. ചൈനയുടെ കണക്കുകൾ പ്രകാരം ഇന്ന് ബീജിങ് തെരുവുകയിൽ 844000 സൈക്കിൾ ഉണ്ട്. അതിൽ 44000 സൈക്കിൾ ഗോവെര്മെന്റ് പിൻവലിക്കും എന്നും അരിച്ചിട്ടുണ്ട്.

Post a Comment

0 Comments