ഇനി ഗൂഗിളിന്റെ സഹായത്തോടെ നിങ്ങൾക്ക് നിറങ്ങളെ കേൾക്കാം

ഒരു പുതിയ എക്സിബിഷന്റെ ഭാഗമായി, വാസിലി കാൻഡിൻസ്കിയുടെ പെയിന്റിംഗുകൾ ആണ് ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശബ്ദമാറാൻ പോകുന്നത്.

സിനസ്തേഷ്യ
സിനസ്തേഷ്യ 

കാൻഡിൻസ്കിക്ക് സിനസ്തേഷ്യ ഉണ്ടായിരുന്നു, അതിനാൽ അദ്ദേഹത്തിന് നിറങ്ങളെ ശബ്‌ദങ്ങൾ ആയി കേൾക്കാൻ കഴിയുമായിരുന്നു. മെഷീൻ ലേണിംഗിന്റെ സഹായത്തോടെ, പാരീസിലെ സെന്റർ പോംപിഡോയുടെയും ഗൂഗിൾ ആർട്സ് & കൾച്ചറിന്റെയും പങ്കാളിത്ത പദ്ധതിയായ സൗണ്ട്സ് ലൈക്ക് കാൻഡിൻസ്കി എക്സിബിഷനിലേക്കുള്ള വെർച്വൽ സന്ദർശകർക്ക് അദ്ദേഹത്തിന്റെ കലയെ കേൾക്കാൻ കഴിയും.

കാൻഡിൻസ്കിയുടെ സിനസ്തേഷ്യ അദ്ദേഹത്തിന്റെ ചിത്രകലയെ വളരെയധികം സ്വാധീനിച്ചുവെന്ന് കരുതപ്പെടുന്നു. മഞ്ഞനിറതെ ട്രംപേറ്റ്; ചുവപ്പിന് വയലിന് സമ്മാനമായും അദ്ദേഹത്തിന് തോന്നിയിരുന്നു; ആർട്ടിസ്റ്റിന്റെ കണ്ണിലൂടെ ലോകം കാണാനും കേൾക്കാനും അനുവദിക്കുന്ന പ്ലേ എ കാൻഡിൻസ്കി എന്ന പരീക്ഷണത്തിൽ വെർച്വൽ ആയി പങ്കെടുക്കാൻ  സന്ദർശകാർക്ക് കഴിയും.

വാസിലി കാൻഡിൻസ്കിയുടെ മാസ്റ്റർപീസ് ആയ “യെല്ലോ, റെഡ്, ബ്ലൂ”
വാസിലി കാൻഡിൻസ്കിയുടെ മാസ്റ്റർപീസ് ആയ “യെല്ലോ, റെഡ്, ബ്ലൂ”
1925 ൽ, ആർട്ടിസ്റ്റിന്റെ മാസ്റ്റർപീസ് ആയ “യെല്ലോ, റെഡ്, ബ്ലൂ”, ചിത്രകലയുടെ ലോകത്ത് പുതിയൊരു ഇടം നേടി നേടിയിരുന്നു, ഗൂഗിൾയിന്റെ സഹായത്തോടെ സന്ദർശകർക്ക് കലാകാരന്റെ വർണ്ണങ്ങൾ, അനുബന്ധ ശബ്‌ദങ്ങൾ, മാനസികാവസ്ഥകൾ എന്നിവ നേരിട് അനുഭവിക്കാൻ കഴിയും.

കലാപരമായ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വികസിപ്പിച്ച ഒരു ഉപകരണം മാത്രമല്ല ഇത്. ഭാവിയിൽ. പ്രത്യേകം രൂപകൽപ്പന ചെയ്ത ഉപകരണത്തിന്റെ സഹായത്തോടെ, അന്ധർക്ക് ശബ്ദത്തിന്റെ സഹായത്തോടെ ഈ ലോകം കാണാൻ കഴിയും.

Post a Comment

0 Comments