പുതുക്കിയ വേസ്റ്റ് മാനേജ്മെന്റ് നയങ്ങൾ പ്രാബല്യത്തിൽ വരുന്നതിനു മുൻപ് അവ എന്താണ് എന്ന് അറിയാം

Plastic On Grass PHOTOGRAPHER:freestocks.org
Plastic On Grass | PHOTOGRAPHER:freestocks.org
2019 യിൽ പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോഡി മുൻപോട്ട് വച്ച ഒരു ആശയമാണ് കഴിഞ്ഞ വെള്ളിയാഴ്ച (മാർച്ച് 11) പരിസ്ഥിതി മന്ത്രാലയം ഒരു കരട് നിയമത്തിന്റെ രൂപത്തിൽ പുറത്തുവിട്ടത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) പുറപ്പെടുവിച്ച ഡ്രാഫ്റ്റ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് (ഭേദഗതി) ചട്ടങ്ങൾ, 2021 ഒസിംഗിൾ യൂസ് പ്ലാസ്റ്റിക് വസ്തുക്കളുടെ പല വിഭാഗങ്ങളും നിരോധിക്കാൻ നിർദ്ദേശിക്കുന്നു.

2022 ഓടെ സിംഗിൾ യൂസ് പ്ലാസ്റ്റികിന്റെ ഉപയോഗം രാജ്യം മൊത്തമായി നിർത്തലാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2019 ലെ പ്രഖ്യാപനത്തിന് അനുസൃതമായാണ് ഇവയുടെ നിർമ്മാണം, ഉപയോഗം, വിൽപ്പന, ഇറക്കുമതി, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള വിലക്ക് പല ഘട്ടങ്ങളിൽ ആയി നിലവിൽ വരാൻ പോകുന്നത്.

Bird's Eye View Of Landfill During Daytime | PHOTOGRAPHER: Tom Fisk
Bird's Eye View Of Landfill During Daytime | PHOTOGRAPHER: Tom Fisk
ഡ്രാഫ്റ്റ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് (ഭേദഗതി) ചട്ടങ്ങൾ, 2021 ജനുവരി 1 മുതൽ മൂന്ന് ഘട്ടങ്ങളായി നടപ്പാക്കാനും 2022 മധ്യത്തോടെ സമാപിക്കാനും ഉദ്ദേശിക്കുന്നു. ഈ നിയമം പ്രാബല്യത്തിൽ വരുന്നത് കുടുതലും പ്രതിബലികാൻ പോകുന്നത് ബ്രാൻഡ് ഉടമകൾ, പ്ലാസ്റ്റിക് മാലിന്യ പ്രോസസ്സറുകൾ, റീസൈക്ലിംഗ് ചെയുന്ന ആളുകൾ, കോ-പ്രോസസർ എന്നിവരെ ആയിരിക്കും.

ഇനിപ്പറയുന്നവയുടെ പുതിയ നിർവചനങ്ങളും ഈ നിയമത്തിൽ ഉൾപ്പെടും:

  • നെയ്തിട്ടില്ലാത്ത പ്ലാസ്റ്റിക് ബാഗ്
  • പ്ലാസ്റ്റിക് മാലിന്യ സംസ്കരണം
  • സിംഗിൾ യൂസ് പ്ലാസ്റ്റിക് (SUP) ഇനം
  • തെർമോസെറ്റ് പ്ലാസ്റ്റിക്
  • തെർമോപ്ലാസ്റ്റിക്
Shallow Focus Photography of Monkey Holding Plastic Lid | PHOTOGRAPHER: Magda Ehlers
പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ ഓരോ ഷീറ്റും 60 (ചതുരശ്ര മീറ്ററിന് GSM) അല്ലെങ്കിൽ 240 മൈക്രോൺ കനത്തിൽ കുറവായിരിക്കരുത് എന്ന് നിയമങ്ങൾ നിർദ്ദേശിക്കുന്നു. വിർജിൻ അല്ലെങ്കിൽ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമ്മിച്ച ഒരു കാരി ബാഗ് 120 മൈക്രോണിൽ കുറവായിരിക്കരുത് എന്ന നിയമ്മാണ് ആദ്യ ഘട്ടത്തിൽ നിലവിൽ വരുക.

രണ്ടാം ഘട്ടം പ്രാബല്യത്തിൽ വരുമ്പോൾ ആറ് വിഭാഗത്തിലുള്ള സിംഗിൾ യൂസ് പ്ലാസ്റ്റിക് അതായത് പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയർബഡുകൾ, ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, കാൻഡി സ്റ്റിക്കുകൾ, ഐസ്ക്രീം സ്റ്റിക്കുകൾ, അലങ്കാരത്തിനായി പോളിസ്റ്റൈറൈൻ (തെർമോകോൾ) എന്നിവയുടെ വിൽ‌പന, ഉപയോഗം, നിർമ്മാണം, സംഭരണം, ഇറക്കുമതി, വിതരണം എന്നിവയെ നിരോധിക്കും.

Close-Up Photo of Plastic Bottle | PHOTOGRAPHER: Catherine  Sheila
മൂന്നാം ഘട്ടത്തിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ, ഫോർക്കുകൾ, സ്പൂൺ, കത്തി, ട്രേകൾ, സ്വീറ്റ് ബോക്സുകൾക്ക് ചുറ്റും പൊതിയുന്ന / പായ്ക്കിംഗ് ഫിലിമുകൾ; ക്ഷണ കാർഡുകൾ; സിഗരറ്റ് പാക്കറ്റുകൾ, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് / പിവിസി ബാനറുകൾ എന്നിവയും നിരോധിക്കും.

പൊതുജനങ്ങളുടെ പ്രതികരണം ലഭിച്ച ശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്രട്ടറി ആർ പി ഗുപ്ത ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.കേരളം പോലുള്ള നിരവധി സംസ്ഥാന സർക്കാരുകൾ പ്രത്യേക അറിയിപ്പുകളിലൂടെ പ്ലാസ്റ്റിക് കാരി ബാഗുകൾ / സിംഗിൾ യൂസ് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഭാഗികമായോ പൂർണ്ണമായോ നിരോധിച്ചിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങളും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും ഈ നിയമങ്ങൾ നടപ്പിലാക്കുന്നതും നടപ്പാക്കുന്നതും ഉറപ്പാക്കും.

Post a Comment

0 Comments