![]() |
ADFOSCY |
ഇന്ത്യൻ ശാസ്ത്രജ്ഞർ തദ്ദേശീയമായി കുറഞ്ഞ ചെലവിൽ ഒപ്റ്റിക്കൽ സ്പെക്ട്രോഗ്രാഫ് വികസിപ്പിച്ചു, ഇതിന് ബഹിരാകാശത്തിലെ ഏറ്റവും മങ്ങിയ വെളിച്ചതിനെ വരെ കണ്ടെത്താൻ കഴിയും. ഇതിന് 'ഏരീസ്-ദേവസ്താൽ ഫെയിന്റ് ഒബ്ജക്റ്റ് സ്പെക്ട്രോഗ്രാഫ് & ക്യാമറ (ADFOSC)' എന്നാണ് പേര് നൽകിയിരിക്കുന്നത്.
നൈനിറ്റാളിലെ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേറ്റീവ് സയൻസസ് (ARIES) ആണ് ഈ സ്പെക്ട്രോഗ്രാഫ് വികസിപ്പിച്ചത്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ 3.6 മീറ്റർ ദേവസ്താൽ ഒപ്റ്റിക്കൽ ടെലിസ്കോപ്പിൽ ഈ സ്പെക്ട്രോഗ്രാഫ് വിജയകരമായി കമ്മീഷൻ ചെയ്തു കഴിഞ്ഞു. ഇന്ത്യയിലുടനീളമുള്ള സ്പെക്ട്രോഗ്രാഫുകളിൽ ഏറ്റവും വലുതാണ് ഇത്.
ഇത് നിർമിക്കാൻ 4 കോടി രൂപയാണ് ചിലവ് വന്നത്. ഇറക്കുമതി ചെയ്യുന്നവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ ചിലവ്കുറവുള്ളതാണ്, ഇന്ത്യയുടെ ഈ സ്പെക്ട്രോഗ്രാഫ് ഇറക്കുമതി ചെയ്തതിനേക്കാൾ 2.5 മടങ്ങ് ചിലവ് കുറവാണ്.
0 Comments