മൃഗങ്ങളുടെ ദുരിതത്തിൽ നിന്ന് ലാഭം ഉണ്ടാകുന്ന ചൈനീസ് സ്ഥാപനം

ഒരു ജീവിയെ തടവിലാക്കി അതിനെ കച്ചവടമാക്കുമ്പോൾ എന്തിന്റെ പേരിൽ ആയാലും അതിൽ ഒരു ക്രൂരത ഒളിഞ്ഞിരിപ്പുണ്ട്. ചിലരുടെ ജീവിതമാർഗമാണ് എന്നതിൽ ന്യായം കണ്ടെത്തുന്ന കണ്ണുകൾ ആണ് എനിക്ക് ചുറ്റും. എന്നാൽ ഈ ന്യായികരണത്തിൻ്റെ അതിര്‌ എവിടെ അവസാനിക്കുന്നു എന്നതാണ് എൻ്റെ ചോദ്യം?

കാട്ടിലെ ആനയെ ചങ്ങലെക്ക് ഇടുന്ന ചിലരുടെ സ്നേഹതെ മനസിലാക്കാൻ കഴിയാത്തതുകൊണ്ട് ആകണം എനിക്ക് ഈ സംശയം ഉണ്ടാകാൻ കാരണം. ഇത്തരം ഒരു സഹജീവി സ്നേഹമാണ് എന്നെ ഇന്ന് അലട്ടുന്നത്. നോർത്ത് ഈസ്റ്റ് ചൈനയിൽ പ്രവർത്തിക്കുന്ന ഹർബിൻ പോളാർ ലാൻഡ് ഹോട്ടൽ അവരുടെ റൂമുകൾ നിർമിച്ചിരിക്കുന്നത്‌ ഹിമ കരടിയുടെ കൂടിനു നേരെയാണ്.

ഈ കുടിനുമുണ്ട് പ്രത്യകതയുമുണ്ട് അണയാത്ത ലൈറ്റും വ്യാജ പാറകളും ഐസിക്കിളുകളും വെളുത്ത ചായം പൂശിയ തറയുമാണ് ഉള്ളത്. ആർട്ടികിൽ വളരേണ്ട ഈ ജീവിയെ പീഡിപ്പിക്കുന്ന ആളുകൾക്ക് എതിരെ ഇന്ന് ലോകം തിരിഞ്ഞിരിക്കുകയാണ്.


മൃഗങ്ങളുടെ സംഘടനകൾ ഈ ഹോട്ടലിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ചൈനീസ് സോഷ്യൽ മീഡിയകളിൽ ഈ ഹോട്ടലിന്ന് നേരെ ഒരുപാട് പ്രതിഷേധം പൊങ്ങിവന്നിട്ടുണ്ട്.

ചൈനയുടെ വന്യജീവികളോട് ഉള്ള സമീപനം ചർച്ചയായ ഒന്നാണ്. കൊറോണ വൈറസിനെ തുടർന്ന് വന്യജീവികളെ ആഹാരം ആകുന്നതിൽ ബാൻ നിലവിൽ വന്നിരുന്നു. എന്നാൽ ചൈനീസ് മെഡിസിനിൽ ഈ ജീവികളെ ഉപയോഗിക്കുന്നതിൽ യാതൊരു നിയന്തരണവും ഇല്ല.

Post a Comment

0 Comments