ഞാൻ ആർക്ക്; എന്തിന്; എങ്ങനെ വോട്ട് ചെയ്യണം?

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കും. 2021 ഏപ്രിൽ 6 ന് തിരഞ്ഞെടുപ്പ് നടക്കുകയും മെയ് 2 ന് ഫലങ്ങൾ പ്രഖ്യാപിക്കുകയും ചെയ്യും. അതിനുമുമ്പ് എല്ലാ പുതിയ വോട്ടർമാരുടേയും പ്രധാന ചില ചോദ്യങ്ങൾക്കാണ് ഞാൻ ഇന്ന് ഉത്തരം നൽക്കാൻ പോകുന്നത്:


എന്തിന് ഞാൻ വോട്ട് ചെയ്യണം?

ഇതിന് ഒരു ഉത്തരമായി എനിക്ക് കുറച്ചു കാരണങ്ങൾ നൽകാൻ കഴിയും:
1. നിങ്ങളുടെയും നമ്മുടെ ഭാവിതലമുറടെയും ജീവിത നിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നത് നമ്മുടെ വോട്ട് ആണ്. പൊതുഗതാഗതം, മിനിമം വേതനം, അല്ലെങ്കിൽ പ്രാദേശിക വികസനം എന്നിവ പോലുള്ള നിങ്ങൾളുടെ ഓരോ ആവശ്യതെയും അറിയിക്കാനുള്ള അവസരമാണ് വോട്ടിംഗ്. ഇത് നിങ്ങളുടെ ജീവിതമാണ്: മികച്ചത് എന്താണെന്ന് തീരുമാനിക്കാൻ ഉള്ള സമയമാണ് ഇത്.
2. വോട്ട് ചെയ്യുന്ന ആളുകളാണ് തിരഞ്ഞെടുപ്പ് തീരുമാനിക്കുന്നത്. നിങ്ങൾ വോട്ട് ചെയ്തില്ലെങ്കിൽ, മറ്റൊരാൾ നിങ്ങൾക്കായി തീരുമാനമെടുക്കും. നിങ്ങളുടെ ശക്തി നിങ്ങളുടെ വോട്ടിലുടെ അറിയിക്കു.
3. നിങ്ങൾ അടക്കുന്ന നികുതി എങ്ങനെ ഉപയോഗിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ നികുതി  എങ്ങനെ ചെലവഴിക്കുന്നുവെന്ന് തിരഞ്ഞെടുക്കാനുള്ള അവസരമാണ് വോട്ടിംഗ്.
4. നിങ്ങൾക്ക് നിങ്ങളുടെ സ്വാധീനം സമുഹത്തെ അറിയിക്കാൻ  ആഗ്രഹിക്കുന്നുണ്ടോ? ഈ തിരഞ്ഞെടുപിലുടെ നിങ്ങളുടെ സ്വാധിനം സമുഹത്തെ അറിയിക്കു.
5. നമ്മളുടെ പ്രിയപ്പെട്ടവർക്കായി നമ്മളുടെ സമുഹത്തിനായി രാജ്യത്തിൻറെ വികസനത്തിനായി വോട്ടുചെയ്യാനുള്ള തീരുമാനം എടുക്കു.

നിങ്ങളുടെ വോട്ട് എങ്ങനെ രജിസ്റ്റർ ചെയ്യാം?

18 വയസ്സ് തികഞ്ഞ രാജ്യത്തിനകത്ത് താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും വോട്ടുചെയ്യാം. നിങ്ങൾ വോട്ടുചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ https://electoralsearch.in/ സന്ദർശിക്കുക. ലിസ്റ്റിൽ നിങ്ങളുടെ പേര് പ്രത്യക്ഷപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് വോട്ടുചെയ്യാൻ അർഹതയുണ്ട്, അല്ലാത്തപക്ഷം, നിങ്ങൾ https://www.nvsp.in/ ൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 

എൻ്റെ പേര് വോട്ടർ പട്ടികയിൽ ഉണ്ട്, ഇനി എന്ത് ചെയ്യണം?

വോട്ടർ പട്ടികയിൽ പേര് ഉണ്ട് എങ്കിൽ നിങ്ങൾക്ക് നൽകിയിരിക്കുന്ന വോട്ടർ പോളിങ് സ്റ്റേഷൻ മനസിലാക്കുക. ചിലപ്പോൾ ഒരു പോളിങ് സ്റ്റേഷനിൽ പല ബ്ലോക്കുകൾ ഉണ്ടാക്കും അതിനാൽ നിങ്ങളുടെ ബ്ലോക്ക് ഏതാണ് എന്ന് അറിയേണ്ടതും ആവിശ്യമാണ്.
അംഗീകൃത ഐഡി കാർഡുകളിൽ പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരുകളുടെ ജീവനക്കാർക്ക് നൽകിയ ഫോട്ടോയോടുകൂടിയ സേവന ഐഡന്റിറ്റി കാർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതു ലിമിറ്റഡ് കമ്പനികൾ, എം‌എൻ‌ആർ‌ജി‌എ ജോബ് കാർഡുകൾ, ഫോട്ടോഗ്രാഫുള്ള പെൻഷൻ രേഖകൾ, ആധാർ കാർഡ് എന്നിവ ഉൾപ്പെടുന്നു.
നിങ്ങളുടെ വോട്ടേഴ്‌സ് ഐഡി അല്ലെങ്കിൽ എലെക്ഷൻ കമ്മിഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഐഡി കാർഡുകൾ കൈയിൽ കരുതുക. ഇതിനോട് ഒപ്പം വോട്ടേഴ്‌സ് സ്ലിപ് കൈയിൽ കരുതുക.
പോളിങ് സ്റ്റേഷനിലെ ഉത്യോഗസ്ഥരെ നിങ്ങളുടെ വോട്ടേഴ്‌സ് സ്ലിപ് നൽകുക ഒപ്പം നിങ്ങളുടെ ഐഡി കാർഡും. അപ്പോൾ നിങ്ങളുടെ ചുണ്ടു വിരളിൽ അവർ മഷി പുരട്ടി തരും. ഇതിനു ശേഷം വോട്ട് രേഖപ്പെടുത്താൻ ബെല്ലോട് ബോക്സിന്റെ അടുത്തേക്ക് പോകുക. നിങ്ങളുടെ ഇഷ്ട സ്ഥാനാർത്ഥിക്ക് വോട്ട് ചെയുക. ചെയ്തതിനു ശേഷം ഐഡി കാർഡ് വാങ്ങി മടങ്ങു. നിങ്ങൾ വോട്ട് ചെയ്തു എന്ന അഭിമാനത്തിതോടൊപ്പം.

ഞാൻ എങ്ങനെ എൻ്റെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കും?

നിങ്ങളുടെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതാണ് ഓരോ വോട്ടറുടെയും പ്രധാന കർത്തവ്യം. ഇതിനായി ചിലത് പരിഗണിക്കേണ്ടതുണ്ട്:
1. ഒരോ സ്ഥാനാർത്ഥിക്കും അവരുടേതായ ക്യാമ്പയിൻ കാണും. ഇത് നിങ്ങൾക്ക് അവരുടെ പ്രചാരണ പത്രികയുടെ സഹായത്തോടെ മനസിലാക്കാൻ കഴിയും. ഇതിൽ നിന്നും മെച്ചപ്പെട്ട സ്ഥാനാത്ഥികളെ തിരഞ്ഞെടുക്കു.
2. തിരഞ്ഞെടുത്ത സ്ഥാനാർഥികളിൽ നിന്നും ലീഡർഷിപ് ക്വാളിറ്റി, പ്രവർത്തി പരിചയം, സാമൂഹിക പ്രതിബദ്ധത ഉള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കു. യുവാക്കളിൽ അർപ്പണബോധവും മാറ്റത്തിനായും നിലനിൽക്കുന്ന സ്ഥാനാർഥികളെയും തിരഞ്ഞെടുക്കു. ഇവരെ കൂടുതൽ മനസിലാക്കാൻ അവരുടെ ഇന്റർവ്യൂകൾ കാണുന്നത് സഹായിക്കും.
3. പ്രവർത്തി പരിചയമുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുകുമ്പോൾ അവർ മുൻപ് നൽകിയ വകഥാനങ്ങൾ പാലിച്ചോ എന്ന് അന്നെഷിക്കുന്നത് സഹായകരമാകും.
4. നിങ്ങളെ ബാധിക്കുന്ന പ്രശ്ങ്ങൾക്ക് ഒരു പരിഹാരം ആരുടെ പക്കൽ ആണ് ഉള്ളത് എന്ന് അറിയു.
5. നിങ്ങളുടെ പരിചയക്കാർ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് അഭിപ്രായം ചോദിച്ചറിയു.
ഇവയെല്ലാം ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കു.ഇത് നിങ്ങളുടെ ജീവിതമാണ്: മികച്ചത് എന്താണെന്ന് തീരുമാനിക്കാൻ ഉള്ള സമയമാണ് ഇത്.

Post a Comment

0 Comments