ലോകത്തിലെ ആദ്യ സ്പേസ് ഹോട്ടൽ പദ്ധതിയുമായി ഓർബിറ്റൽ അസംബ്ലി കോർപ്പറേഷൻ

space hotel
ഭാവിയിൽ നിങ്ങൾക്ക് ഭൂമിയിലെ ഒരു ഹോട്ടലിൽ ലഭിക്കുന്ന എല്ലാ സുഖസൗകര്യങ്ങളോടെ ഒരു മുറി സ്പേസിൽ ലഭിക്കും. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓർബിറ്റൽ അസംബ്ലി കോർപ്പറേഷൻ എന്ന കമ്പനി ആണ് വോയജർ സ്പേസ് സ്റ്റേഷൻ എന്ന ഈ ഹോട്ടലിന്റെ ആശയത്തിന് പിന്നിൽ. സീറോ ഗ്രാവിറ്റിയിൽ ഭൂമിക്കും ചന്ദ്രനും ഇടയിൽ ഒരുങ്ങുന്ന ഈ ഹോട്ടലിന്റെ പണി 2025യിൽ തുടങ്ങും എന്ന് കമ്പനി അറിയിച്ചു.

Space hotel
ഈ ഹോട്ടലിൽ 300 ഗുസ്റ്റുകളെയും 100 ക്രുവിനെയും താമസിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് പണിയാൻ പോകുന്നത്. ഇതിൽ ലൈബ്രറി, ജിം, സ്പാ എന്നിവക്ക് പുറമെ സ്പേസിനെ അടുത് അറിയാനായി ചില പോഡുകളും ഉണ്ടാകും. സ്റ്റേഷന് 200 മീറ്റർ വ്യാസവും, 24 വ്യത്യസ്ത മൊഡ്യൂളുകളിലായി 125,000 ചതുരശ്ര അടി വിസ്തീർണ്ണവും ഉണ്ടാകും.

Space Hotel
ആളുകളുടെ ആരോഗ്യത്തിനും സുരക്ഷക്കും ശ്രദ്ധനൽകിയാണ് ഈ ഹോട്ടൽ പണിയുന്നത്. ആർട്ടിഫിഷ്യൽ ഗ്രാവിറ്റിയും, 44 എമർജൻസി റിട്ടേൺ വെഹിക്കിളും ഈ സ്പേസ് സ്റ്റേഷനിൽ കാണും. വായുവും വെള്ളവും ഭൂമിയിൽ നിന്നും എത്തിക്കാൻ പ്രത്യകമായൊരു സംവിധാനവും ഇതിൽ ഉണ്ടാകും.

നിങ്ങൾക്ക് ഒരു അവസരം കിട്ടിയാൽ ഇവിടെ താമസിക്കുമോ എന്ന് താഴെ കമന്റ്യിൽ കൊടുക്കാൻ മറക്കരുത്.

Post a Comment

0 Comments