എന്താണ് ഒൺ സിനിമ പറയുന്ന "ദി റൈറ്റ് ടു റീകോൾ"?

'ഒൺ' മലയാളം സിനിമാ പോസ്റ്റർ
ഒൺ സിനിമ പറയുന്ന "ദി റൈറ്റ് ടു റീകോൾ"
മമ്മൂട്ടി, കടക്കൽ ചന്ദ്രൻ എന്ന പ്രധാന കഥാപാത്രമായ എത്തിയ "ഒൺ" എന്ന സിനിമയിൽ ഉടനീളം പറയുന്ന "ദി റൈറ്റ് ടു റീകോൾ" എന്താണ് എന്ന് നമ്മുക്ക് പരിശോധികാം. "തിരിച്ചുവിളിക്കാനുള്ള അവകാശം" അഥവാ "ദി റൈറ്റ് ടു റീകോൾ" എന്നത് ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ നിലവിൽ ഉള്ള നിയമമാണ്, പക്ഷെ നിലവിലെ നിയമം അനുസരിച് സർപഞ്ച്, ഗ്രാമ മുഖ്യൻ/മുഖ്യ, കോർപറേഷൻ കൗൺസിലർ, മേയർ എന്നിവർക്ക് മാത്രമാണ് ബാധകം.

സ്വാതന്ത്ര്യസമരസേനാനിയും ചന്ദ്രശേഖർ ആസാദിന്റെയും ഭഗത് സിങ്ങിന്റെയും ഉപദേഷ്ടാവായിരുന്ന സച്ചിന്ദ്ര നാഥ് സന്യാൽ ആണ് ഈ നിയമം ഇന്ത്യയിൽ പ്രവർത്തികമാകണം എന്ന് ആദ്യം ശഠിച്ചത്. ഇത് സിനിമയിൽ പരാമർശിക്കുന്ന പോലെ സഭയിൽ പല തവണ തളി പോയ ഒരു നിയമമാണ്. എന്തിന് ഏറെ പറയുന്നു നമ്മുടെ ഭരണഘടന തയ്യാറാക്കിയ ഡോ. ബി ആർ അംബേദ്കർ പോലും ഈ ഭേദഗതി അംഗീകരിച്ചിരുന്നില്ല.

ദി റൈറ്റ് ടു റീകോൾ
ഈ നിയമം താമസിയാതെ ചർച്ചാവിഷയമായിത്തീർന്നു. ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിന് ഇത് സഹായിക്കുമെന്നും; വോട്ടർമാരെ ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നും ചില അംഗങ്ങൾ വിശ്വസിക്കുമ്പോൾ, മറ്റു ചിലർ ഇന്ത്യൻ ജനാധിപത്യത്തിന് വളരാൻ ഒരു വേത്തി നഷ്ടമാകും എന്ന് വാദിച്ചു. എന്നാൽ 1947 യിൽ ഉത്തർപ്രദേശ്‌ സർക്കാർ പഞ്ചായത്തുകളിൽ ഈ നിയമം പ്രാബല്യത്തിൽ കൊണ്ട് വന്നു. 


ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ന് ഈ നിയമം പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയിട്ടുണ്ട്. അടുത്തിടെ ഹരിയാനയിലും ഈ നിയമം പാസാക്കിയിരുന്നു.

ഈ നിയമം രണ്ട് സ്റ്റെപ്പിലാണ് നടക്കുന്നത്, എലെക്ഷനു ശേഷം ഒരു നേതാവിന് അവരുടെ ഭരണം നടപ്പാക്കാൻ ഒരു നിശ്ചിത കാലയളവ് കൊടുക്കും , ഇത് ചില സംസ്ഥാനങ്ങളിൽ ഒരു വർഷവും ചില ഇടത് രണ്ട് വർഷവുമാണ്. ഈ കാലയളവിനുവിൽ ജനങ്ങൾ സംതൃപ്തർ അല്ല എങ്കിൽ ഗ്രാമ സഭയിലെ അംഗങ്ങൾക്ക് കളക്ടർക്ക് മുമ്പിൽ പരാതി സമര്പികം. ഇതിന് ശേഷം ഗ്രാമ സഭയിൽ ചേരുന്ന പ്രത്യേക ഒരു മീറ്റിംഗിൽ നടക്കുന്ന വോട്ടിങ്ങിൽ സമാനമായ പ്രതികരണം ആണ് ലഭിക്കുന്നത് എങ്കിൽ സർപഞ്ച്/ഗ്രാമ മുഖ്യൻ/മുഖ്യ/കോർപറേഷൻ കൗൺസിലർ/മേയർ നീക്കം ചെയ്യും.

1974യിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് സി കെ ചന്ദ്രപ്പൻ ആണ് ലോക് സഭയിൽ എംപി മാർക്കും എം എൽ എ മാർക്കും ഈ നിയമം വേണം എന്ന് ആദ്യം ബില്ല് അവതരിപ്പിച്ചത്. അതിന് ശേഷം അടൽ ബിഹാരി വാജ്പേയിയും ഈ നിയമത്തിനായി പ്രവർത്തിച്ചിരുന്നു. എന്നാൽ രണ്ട് തവണയും ബില്ല് പാസ്സ് ആയില്ല.

ഇന്ത്യൻ പൊളിറ്റിക്കൽ സിസ്റ്റം 5 കൊല്ലം ഒരു നേതാവിന് നൽകുന്നതിലൂടെ ആളുകൾ അയാളുടെ പ്രവർത്തനത്തെ വിലയിരുത്തും എന്ന ന്യായികരണമാണ് സിനിമയിൽ പറയുന്ന പോലെ പ്രതിപക്ഷത്തിന്റെ ന്യായികരണം. ഇന്ത്യൻ പൊളിറ്റിക്കൽ ഡിബേറ്റിസിൽ ഇടം പിടിച്ച ഈ നിയമം എലെക്ഷൻ കമ്മിഷൻ പല തവണ എതിർപറിയിച്ച ഒന്നാണ്.

അഴിമതിക്കാരെയും, കപട സാമൂഹിക നേതാക്കളെയും, വർഗീയ നേതാക്കളെയും ഇന്നും നാം സഹികുന്നത് ഇത് കൊണ്ട് തന്നെ ആണ്. നമ്മുക്കായി തിരഞ്ഞെടുത്ത നേതാക്കന്മാർ പലപ്പോളും അവർക്കായി തന്നെ ആണ് പ്രവർത്തിക്കുന്നത്. 

Post a Comment

0 Comments