ഭൂമിയോട് സമാനമായ മേഘങ്ങളെ ചൊവ്വയിൽ കണ്ടത്തി ക്യൂരിയോസിറ്റി റോവർ

2012-യിൽ ചൊവ്വയിൽ എത്തിയ നാസയുടെ ക്യൂരിയോസിറ്റി റോവർ, ചൊവ്വയുടെ ഉപരിതരത്തിലെ മേഘങ്ങളുടെ വിഡിയോ പങ്കുവച്ചു. 5 മിനിറ്റ് ധൈർഖ്യമുള്ള ഈ വിഡിയോ ക്യൂരിയോസിറ്റിയിലെ ക്യാമറ ഉപയോഗിച്ച് 19 മാർച്ച് 2021യിൽ പകർത്തിയ ദിർശ്യമാണ്. ട്വിറ്ററിൽ ഈ ദിർശ്യങ്ങൾ പങ്ക് വച്ചത് നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഡോ. പോൾ ബൈർൺ ആണ്.

ഭൂമിയിൽ രാത്രിയിൽ പൊതുവെ കാണുന്ന നോക്കറ്റിലുസെന്റ് മേഘങ്ങൾ ആണ് ചൊവ്വയിൽ ചിത്രികരിച്ചത്. ക്യൂരിയോസിറ്റിയിലെ നാവിഗേഷൻ ക്യാമറയുടെ സഹായത്തിൽ ചിത്രികരിച്ച 8 വിഡിയോകൾ ഒന്നിച്ചു ചേർത്താണ് ഈ 5 മിനിറ്റ് വിഡിയോ ഉണ്ടാക്കിയത്.

വീഡിയോയിൽ കാണുന്ന മേഘങ്ങൾ ഭൂമിയിലുള്ളതിന് സമാനമായി നീങ്ങുന്നതായി തോന്നുന്നു. എന്നാൽ രണ്ട് ഗ്രഹങ്ങളുടെയും അന്തരീക്ഷത്തിലെ വലിയ വ്യത്യാസം കാരണം മേഘങ്ങൾ വ്യത്യസ്ത രീതികളിൽ രൂപപ്പെട്ടിരിക്കണം എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ചൊവ്വയുടെ അന്തരീക്ഷം ഭൂമിയേക്കാൾ കനംകുറഞ്ഞതാണ്. നമ്മുടെ ഹോം പ്ലാന്റിനെ ചുറ്റിപ്പറ്റിയുള്ള അന്തരീക്ഷത്തിൽ നൈട്രജനും ഓക്സിജനും അടങ്ങിയിട്ടുണ്ടെങ്കിലും ചൊവ്വയുടെ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് അടങ്ങിയിട്ടുള്ളത്.

2008 യിൽ ഫീനിക്സ് ലാൻഡറിൽ മഞ്ഞ് കണ്ടെത്തിയിരുന്നു, എന്നാൽ ഭൂമിയിൽ നിന്ന് വ്യത്യസ്തമായി ചൊവ്വയിലെ മഞ്ഞ് കാർബൺ ഡൈഓക്സൈഡ് കാരണമാണ് രൂപകൊള്ളുന്നത്. ചൊവ്വയുടെ നേർത്ത അന്തരീക്ഷം കാരണം നേരിയ മേഘങ്ങൾ ആണ് രൂപം കൊള്ളുന്നത്, അതേസമയം ഭൂമിയിലെ മേഘങ്ങൾ കട്ടിയുള്ളതാണ്.

Post a Comment

0 Comments