മാർസിൽ ഒരു പുരാതന തടാകമുണ്ടായിരുന്ന ഗർത്തം കണ്ടെത്തി ഗവേഷകർ

മാർസിന്റെ പൂർവ കാലത്തെ അറിയാൻ സഹായിക്കുന്ന ഒരു പുരാതന തടാകമുണ്ടായിരുന്ന ഗർത്തം യുഎസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തി. ഈ ഗുഹാമുഖത്തിന് ഒരു തടാകത്തിന്റെ രൂപഘടന ആണ് ഉള്ളത്. എന്നാൽ ഉറവകളോ നീർചാലുകളോ സമീപപരിസരത്തു കണ്ടെത്താത്തതിനാൽ ഇതിൽ എങ്ങനെ വെള്ളം എത്തി എന്നത് വ്യക്തമല്ല. 

'പ്ലാനറ്ററി സയൻസ് ജേണലിൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ ചൊവ്വയിൽ മുൻപ് എപ്പോളോ ഉരുകി തീർന്ന ഗ്ലാസിർ കാരണം ഉണ്ടായ തടാകമാകാം ഇത് എന്നാണ് ഗവേഷകരുടെ കരുതുന്നത്. 

എന്നാൽ ഗെയ്‌ലും ജെസെറോ ഗർത്തത്തിലും ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന തടാകം പോലെ അല്ല ഇത് എന്നത്  കാര്യങ്ങൾ കൂടുതൽ നിഗൂഡമാക്കുന്നു.

ഇന്ന് തണുത്തുറഞ്ഞ കാലാവസ്ഥയാണ് ചൊവ്വക്കുളത് പക്ഷെ പണ്ട് ഭൂമിയോട് സമാനമായ കാലാവസ്ഥയായിരുന്നു ചൊവ്വക്ക് എന്ന് കരുതപ്പെടുന്നു. ഈ ഗർത്തത്തെ കൂടുതൽ പഠിച്ചാൽ ഇത് തെളിയിക്കാൻ ആക്കും എന്ന് ഗവേഷകർ കരുതുന്നു.

Reference: “A Noachian Proglacial Paleolake on Mars: Fluvial Activity and Lake Formation within a Closed-source Drainage Basin Crater and Implications for Early Mars Climate” by Benjamin D. Boatwright and James W. Head, 12 March 2021, Planetary Science Journal.

DOI: 10.3847/PSJ/abe773

Post a Comment

0 Comments