രാജസ്ഥാനിലെ ഹാരപ്പൻ സിവിലൈസേഷനോട് ബന്ധപ്പെട്ട ഒരു സ്ഥലത്തു നടത്തിയ പഠനത്തിൽ 4000 വർഷം പഴക്കമുള്ള ധ്യാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഒരു ലഡൂ ലഭിച്ചു. ലക്നൗയിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ളേഓസ്സിഎൻസും (BSIP) അർച്ചെയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും ചേർന്നു നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പഠനം അടുത്തിടെ പ്രസിദ്ധീകരിച്ചത് ‘ജേണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസ്: റിപ്പോർട്ട്’ ആണ്.
സിന്ധൂനദീതട നാഗരികത
2014 നും 2017 നും ഇടയിൽ പടിഞ്ഞാറൻ രാജസ്ഥാനിലെ (പാകിസ്ഥാൻ അതിർത്തിക്ക് സമീപം) ബിജ്നോറിൽ ഖനനത്തിനിടെ കുറഞ്ഞത് ഏഴ് ‘ലഡ്ഡൂകൾ’ കണ്ടെത്തിയത്. ഇതിനോട് ഒപ്പം കാളയുടെ രണ്ട് രൂപവും, മഴുവിന് സമാനമായ ഒരു ആയുധവും ലഭിച്ചിരുന്നു. തുടർപഠനത്തിൽ ഈ വസ്തുക്കൾ 2600 ബിസിയിൽ നിന്നുള്ളവയാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
ഹാരപ്പൻ നാഗരികതയിൽ നിന്നുള്ള കാള പ്രതിമ
ഈ ലഡൂവിൽ ബാർലി, ഗോതമ്പ്, കടല പരിപ്പ്, ചില എണ്ണക്കുരുക്കൾ എല്ലാം കൊണ്ട് ഉണ്ടാക്കിയതാണ്. മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവയുടെ അമിതമായ അളവ് കണ്ടെത്തിയതിലൂടെ പയർവർഗ്ഗങ്ങൾ, അന്നജം, പ്രോട്ടീൻ എന്നിവയുടെ സാന്നിധ്യം കൂടുതൽ സ്ഥിരീകരിച്ചിരുന്നു.
ജേണലിൽ നിന്നുള്ള ചിത്രം
കാളകളുടെയും ചെമ്പ് മഴുവിനും ഒപ്പം ഭക്ഷ്യ പദാർത്ഥങ്ങൾ ചിലതരം ആചാരങ്ങൾ ചെയ്യാൻ ആണ് എന്ന് കരുതുന്നു.
0 Comments