ലോക ഹാപ്പിനെസ്സ് റിപ്പോർട്ടിൽ 149 രാജ്യങ്ങളിൽ 139 സ്ഥാനത്താണ് ഇന്ത്യ | സന്തോഷകരമായ 20 രാജ്യങ്ങളുടെ പട്ടിക ഇതാ

മൂന്ന് പ്രധാന സൂചകങ്ങളെ ആശ്രയിച്ച് ഈ വാർഷിക റിപ്പോർട്ട് തയാർ ആകുന്നത്:
  • ഒരാൾ എങ്ങനെ അയാളുടെ ജീവിതം വിലയിരുത്തുന്നു,
  • ഒരാളുടെ ജീവിതത്തിൽ അയാൾ സന്തോഷം പ്രകടിപികാർ ഉണ്ടോ?
  • ഒരാളുടെ ജീവിതത്തിൽ അയാൾ സങ്കടങ്ങൾ പ്രകടിപികാർ ഉണ്ടോ?

ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്തോഷിക്കുന്ന രാജ്യമായി ഫിൻലൻഡ്‌, 149 രാജ്യങ്ങളിലുടെ നടത്തിയ പഠനത്തിൽ 139 സ്ഥാനത് എത്തി ഇന്ത്യ. UN Sustainable Development Solutions Network തയ്യാറാകുന്ന ഈ പട്ടിക മൂന്ന് മാനദണ്ഡങ്ങൾ അപേഷിച്ചാണ്. ഒരാൾ എങ്ങനെ അയാളുടെ ജീവിതം വിലയിരുത്തുന്നു, ഒരാളുടെ ജീവിതത്തിൽ അയാൾ സന്തോഷം പ്രകടിപികാർ ഉണ്ടോ? ഒരാളുടെ ജീവിതത്തിൽ അയാൾ സങ്കടങ്ങൾ പ്രകടിപികാർ ഉണ്ടോ? എന്നത് എല്ലാം അപേഷിച്ചാണ് ഈ പട്ടിക തയാർ ആക്കിയത്.
ഒരാൾ എങ്ങനെ അയാളുടെ ജീവിതം വിലയിരുത്തുന്നു എന്നത് മനസിലാകാൻ വേണ്ടി ഒരു സർവ്വേ നടത്തിയിരുന്നു, അതിന്റെ പേര് ഗല്പ് വേൾഡ് പോൾ (Gallup World Poll) എന്നാണ്. കൂട്ടത്തിലെ മറ്റ് മാനദണ്ഡങ്ങളെകാൾ പ്രധാനം ഉള്ള മാനദണ്ഡം ഇതാണ് കാരണം ഒരാളുടെ ജീവിത ചുറ്റുപാടുകളെ ഇതിലുടെ മനസിലാക്കാൻ കഴിയും.
ഒരാളുടെ ജീവിതത്തിൽ അയാൾ സങ്കടങ്ങൾ പ്രകടിപികാർ ഉണ്ടോ? എന്ന് മനസിലാക്കാൻ സർവേയിൽ പങ്കെടുത്തവർ കഴിഞ്ഞ കുറച്ചു ദിവസത്തിൽ എത്ര തവണ ചിരിച്ചു എന്ന ഒരു ചോദ്യം കൊടുത്തിരുന്നു. ഇതിന് ഉത്തരമായി 0 മുതൽ 10 വരെ ഓപ്ഷൺസും കൊടുത്തിരുന്നു. ഇതുപോലെ തന്നെ ഒരാളുടെ ജീവിതത്തിൽ അയാൾ സങ്കടങ്ങൾ പ്രകടിപികാർ ഉണ്ടോ? എന്ന് മനസിലാക്കാൻ സമാനമായ ഒരു ചോദ്യവും ഉണ്ടായിരുന്നു.
മൊത്തത്തിലുള്ള റാങ്കിംഗിൽ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന തലക്കെട്ട് സംരക്ഷിക്കാൻ ഫിൻ‌ലാൻഡിന് കഴിഞ്ഞു. ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ്, ഐസ്‌ലാന്റ്, നെതർലാൻഡ്‌സ് എന്നിവയാണ് റാങ്കിംഗിൽ ഉയർന്ന സ്കോർ നേടിയ മറ്റ് രാജ്യങ്ങൾ.
കഴിഞ്ഞ വർഷത്തിനോട് സമാനമായ ഒരു റിസൾട്ട് ആണ് ഫിൻലൻഡ്‌ കരസ്ഥമാക്കിയത്. അയൽരാജ്യമായ കാനഡയെക്കാൾ 5 റാങ്കുകൾ പിന്നിൽ ആയി അമേരിക്ക, അമേരിക്കയ്ക്ക് 19-ാം സ്ഥാനമുണ്ട്. പട്ടികയിൽ ഏറ്റവും ഒടുവിലായി എത്തിയ രാജ്യം അഫ്ഗാനിസ്ഥാനാണ്. 149 രാജ്യങ്ങൾ പങ്കെടുത്ത റാങ്കിംഗിൽ 139 സ്ഥാനമാണ് ഇന്ത്യ കൈവരിച്ചത്. 2020 ത്തിൽ 156 രാജ്യങ്ങൾ പങ്കെടുത്ത റാങ്കിംഗിൽ ഇന്ത്യ 144 സ്ഥാനത്താണ് എത്തിയത്.
ഇന്ത്യക്ക് പിന്നിലുള്ള പത്ത് രാജ്യങ്ങൾ ബുറുണ്ടി, യെമൻ, ടാൻസാനിയ, ഹെയ്തി, മലാവി, ലെസോതോ, ബോട്സ്വാന, റുവാണ്ട, സിംബാബ്‌വെ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്.

ലോക ഹാപ്പിനെസ്സ് റിപ്പോർട്ട് 2021 ലെ മികച്ച 20 റാങ്കുള്ള രാജ്യങ്ങളുടെ പട്ടിക ഇതാ:

1. ഫിൻ‌ലാൻ‌ഡ്

2. ദെമര്ക്

3. സ്വിറ്റ്സർലൻഡ്

4. ഐസ്‌ലാന്റ്

5. നെതർലാന്റ്സ്

6. നോർവേ

7. സ്വീഡൻ

8. ലക്സംബർഗ്

9. ന്യൂസിലാന്റ്

10. ഓസ്ട്രിയ

11. ഓസ്‌ട്രേലിയ

12. ഇസ്രായേൽ

13. ജർമ്മനി

14. കാനഡ

15. അയർലൻഡ്

16. കോസ്റ്റാറിക്ക

17. യുണൈറ്റഡ് കിംഗ്ഡം

18. ചെക്ക് റിപ്പബ്ലിക്

19. യുണൈറ്റഡ് സ്റ്റേറ്റ്സ്

20. ബെൽജിയം

പൂർണ്ണമായ ലിസ്റ്റ് ഇവിടെ പരിശോധിക്കുക.

Post a Comment

0 Comments