സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി യുകെ ബർഗർ കിംഗ് നടത്തിയ ട്വീറ്റ് കണ്ട് ലോകം ഞെട്ടി

ബർഗർ കിംഗ് നടത്തിയ ട്വീറ്റ്
ബർഗർ കിംഗ് നടത്തിയ ട്വീറ്റ്

മാർച്ച് എട്ടിന് സ്ത്രീകൾ ലോകത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിന്റെ ഉദാഹരണങ്ങൾ നിരത്തുന്ന തിരക്കിലായിരുന്നു ലോകം. 

മോട്ടിവേഷണൽ ലൈനുകളും ഹാഷ്‌ടാഗുകളും ട്വീറ്റുകൾ ആയി ട്വിറ്റരിൽ നിറഞ്ഞു. ബർഗർ കിംഗ് യുകെ അവരുടെ ട്വീറ്റ് എന്തായിരിക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു, എന്നാൽ ഇത് യഥാർത്ഥത്തിൽ ട്വിറ്ററിൽ വനിതാ ദിനത്തിൽ ട്വീറ്റ് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശം ട്വീറ്റായിരിക്കുമെന്ന് അവർ ഒരിക്കലും കരുതിയില്ല.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ "സ്ത്രീകൾ അടുക്കളയിൽ ആണ് ഉണ്ടാകേണ്ടത്" എന്ന ബർഗർ കിംഗ്ഗിന്റെ ട്വീറ്റ്
അന്താരാഷ്ട്ര വനിതാ ദിനത്തിൽ "സ്ത്രീകൾ അടുക്കളയിൽ ആണ് ഉണ്ടാകേണ്ടത്" എന്ന ബർഗർ കിംഗ്ഗിന്റെ ട്വീറ്റ്

അന്താരാഷ്ട്ര വനിതാ ദിനത്തിൽ "സ്ത്രീകൾ അടുക്കളയിൽ ആണ് ഉണ്ടാകേണ്ടത്" എന്ന ബർഗർ കിംഗ്ഗിന്റെ ട്വീറ്റ് ആണ് പ്രശനങ്ങൾക്ക് മുഴുവൻ കാരണം. ഈ ട്വീറ്റ് വിവാദമായതോടെ കമ്പനി ഉടനെ ഇത് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ഇത് യുകെ-യിലെ ബർഗർ കിംഗ്ഗിന് മാത്രം സംഭവിച്ച ഒരു അബദ്ധമല്ല, ദി വാഷിംഗ്ടൺ പോസ്റ്റ് അനുസരിച്ച്, ബർഗർ കിംഗ് ഫൗണ്ടേഷൻ, ഒരു പേജ് പരസ്യം ന്യൂയോർക്ക് ടൈംസിന്റെ തിങ്കളാഴ്ചത്തെ പതിപ്പിൽ സമാന ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്നു.

ന്യൂയോർക്ക് ടൈംസിന്റെ തിങ്കളാഴ്ചത്തെ പതിപ്പിൽ വന്ന പരസ്യം

എന്നാൽ ഇതിന് പിന്നിൽ നല്ല ഒരു ഉദ്ദേശം ഉണ്ട് എന്ന് കമ്പനിയുടെ തുടർന്നുണ്ടായ ട്വീറ്റിൽ കമ്പനി വ്യക്തമാക്കി. ഷെഫ് ആയി വെറും 24% മാത്രമാണ് സ്ത്രീകൾ ജോലിചെയുനത്, അതിൽ 7% മാത്രമാണ് ഹെഡ് ഷെഫ് ആയി ജോലി നോക്കുന്നത്. റെസ്റ്റോറന്റുകളിലെ ഈ വിവേചനത്തെ തുടച്ചു നീക്കുന്നതിനായി ബർഗർ കിംഗ് ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന എച്ച്. ഈ. ആർ. എന്ന സ്കോളർഷിപ്പിൻ്റെ അറിയിപ്പായിരുന്നു ഇത്.


Post a Comment

0 Comments