2001 FO32 എന്ന ഛിന്നഗ്രഹം ഭൂമിക്ക് ഒരു ഭീഷണിയുമില്ലാതെ കടന്നുപോയി
ഈ വർഷം ഭൂമിയുടെ അരികിലുടെ കടന്നു പോയ ഏറ്റവും വലിയ ഛിന്നഗ്രഹമായ 2001 FO32, ഭൂമിക്ക് ഒരു ഭീഷണിയുമില്ലാതെ കടന്നുപോയി. നമ്മളുടെ സൗരയൂഥത്തിന്റെ തുടക്കത്തിൽ രൂപംകൊണ്ട ഈ ഛിന്നഗ്രഹതെ പഠിക്കാൻ ഒരു അവസരം ആണ് ജ്യോതിശാസ്ത്രജ്ഞർക്ക് ലഭിച്ചത്.
2001 FO32 സൈസ്
നാസയുടെ കണക്കനുസരിച്ച് ഈ ഛിന്നഗ്രഹം ഭൂമിയുടെ ഏറ്റവും അടുത്തായി എത്തിയത് രണ്ട് ദശലക്ഷം കിലോമീറ്റർ (1.25 ദശലക്ഷം മൈൽ) അകലെയായിരുന്നു, അതായത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ അഞ്ചിരട്ടി, പക്ഷേ “അപകടകരമായ ഛിന്നഗ്രഹം” എന്ന പട്ടികയിൽ ഇടം പിടിച്ചിരുന്നു. 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ ഗ്രഹത്തിലെ 75 ശതമാനം ജീവജാലങ്ങളെയും തുടച്ചുനീക്കിയ ഛിന്നഗ്രഹം പോലെ ഭൂമിക്ക് ഭീഷിണി ആയ വസ്തുക്കളെ നാസ ട്രാക്കുചെയ്യുകയും പട്ടികപ്പെടുത്തുകയും ചെയ്യർ ഉണ്ട്.
Get those telescopes ready! On March 21 Asteroid 2001 FO32 will pass safely by Earth, giving astronomers a good look at a relic from the dawn of our solar system.🔭
പാരീസ് ഒബ്സർവേറ്ററി പ്രകാരം 20 വർഷം മുമ്പ് കണ്ടെത്തിയ 2001 FO32 എന്ന ഛിന്നഗ്രഹം, ഭൂമിയുടെ അടുത്താണ് എങ്കിലും അത് അപകടകാരിയല്ല. മണിക്കൂറിൽ 124,000 കിലോമീറ്റർ (77,000 മൈൽ) വേഗതയിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നതെന്ന് നാസ അറിയിച്ചു. 900 മീറ്റർ വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തിന്റെ ഘടനയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിക്കും എന്ന് ജ്യോതിശാസ്ത്രജ്ഞർ പ്രതിഷിക്കുന്നു.
0 Comments