ഇന്ത്യയാണോ അടുത്ത ബഹിരാകാശ സൂപ്പർ പവർ?

ഇരുപത്തിയൊന്നാം നുറ്റാണ്ടിൽ നാസയുടെയും റഷ്യയുടെയും ചൈനയുടെയും ഒപ്പം ബഹിരാകാശ മിഷനുകൾ കുറഞ്ഞ ചിലവിൽ ഏറ്റവും ഉയർന്ന വിജയ നിരക്കിൽ എത്തിക്കുന്ന ഒരു സ്പേസ് ഏജൻസി ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. മറ്റ് ഏത് സ്പേസ് ഏജൻസികളെ എടുത്തു നോക്കിയാലും നാസയുടെ ബഡ്ജറ്റിന്റെ ഏഴയലത്തു പോലും എത്തില്ല, എന്നാൽ നാസയോട് ഒപ്പം ഇടംപിടിക്കുന 5 ഏജൻസികൾ വേറെ ഉണ്ട്- റഷ്യയുടെ റോസ്കോസ്മോസ്, യൂറോപ്പയിൻറെ ഈ.എസ്.എ, ചൈനയുടെ ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ, ജപ്പാന്റെ ജാസ്അ പിന്നെ ഇന്ത്യയുടെ ഇസ്രോ. നാസ ഉൾപടെ ഇവർ ലോകത്തിലെ ഏറ്റവും ശക്തരായ 6 സ്പേസ് ഏജൻസികൾ ആയി മാറും. ഇവരെ ബിഗ് 6 എന്നാണ് വിളിക്കുന്നത്.

മുകളിൽ പറഞ്ഞ ജാസ്അ ഒഴികെ ഉള്ള മറ്റ് 5 ഏജൻസികളെകാളും ഇസ്രോയിന്റെ ബജറ്റ് കുറവാണ്, പ്രായത്തിന്റെ കാര്യത്തിൽ നാസക്ക് ശേഷവുമാണ് ഇസ്രോ. റഷ്യ സോവിയറ്റ് യൂണിയനിന്റെ കാലത്തു മുതൽ ബഹിരാകാശ മിഷനുകൾ നടകുനുണ്ട് എങ്കിലും, റോസ്കോസ്മോസ് പ്രവർത്തനം ആരംഭിച്ചത് 1992യിലാണ്. 
1969യിൽ പ്രവർത്തനം ആരംഭിക്കുന ഇസ്രോ വിക്രം സാരാഭായ് എന്ന സയന്റിസ്റ്റിന്റെയും അസ്‌ട്രോണോമീറിന്റെയും സ്വപ്നമായിരുന്നു. ഇന്ത്യയെ ലോകത്തിലെ മറ്റ് ഏതു രാജ്യത്തിന്റെയും ഒപ്പം എത്തിക്കാൻ ഇത് അനിവാര്യമാണ് എന്ന സാരാഭായിയുടെ കണക്കുകൂട്ടലുകൾ തെറ്റിയില്ല. ആദ്യ വർഷങ്ങളിൽ സാറ്റലൈറ്റുകൾ വികസിപ്പിക്കുന്നതിലും, അതിനെ സ്പേസ്സിൽ എത്തിക്കാനുള്ള ലോഞ്ച് വെഹിക്കിൾളുകൾ നിർമിക്കാനും ഇസ്രോ ശ്രദ്ധ കൊടുത്തത്. 6 കൊല്ലത്തിനു ശേഷം ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ആയ ആര്യഭട്ട സോവിയറ്റ് യൂണിയനിന്റെ സഹായത്തോടെ സ്പേസിൽ എത്തിചു. 5 കൊല്ലത്തിനു ശേഷം ഇന്ത്യ സ്വന്തമായി ഒരു ലോഞ്ച് വെഹിക്കിൾളും നിർമിച്ചു. പിന്നീട് അങ്ങോട് ഒരു ചരിത്ര യാത്രയായിരുന്നു, റെക്കോർഡുകൾക്ക് പിന്നാലെ റെക്കോർഡുകൾ.

എന്നാൽ ഇസ്രോയിക്ക് ലോക ശ്രദ്ധ നേടിക്കൊടുത്തത് മംഗൾയാൻ ആണ്, മാർസ്സിലേക്ക് മിഷൻ ആദ്യ ശ്രമത്തിൽ തന്നെ വിജയം നേടിയ ഏജൻസി എന്ന ഖ്യാതി ലോകത്തിലെ മറ്റ് വലിയ ഏജൻസികൾക്ക് ഒപ്പം എത്തിച്ചു. പരാജയങ്ങൾ ഉണ്ട് എങ്കിലും മറ്റ് ഏജൻസികളെ വച്ച് നോക്കുമ്പോൾ അവരുടെ പരാജയ കണക്കുകൾക്ക് താഴെയാണ് ഇസ്‌റോയിന്റെത്.
ഇസ്‌റോയിന്റെ ഏറ്റവും വലിയ ശക്തി എന്ന് ഞാൻ കണക്കാക്കുന്നത് ആരോടും ഒരുതരത്തിലും ഉള്ള മത്സരവും ഇല്ല എന്നുള്ളതാണ്. മറ്റൊരു നേട്ടമാണ് കുറഞ്ഞ ബജറ്റ്. ഇതിനാൽ തന്നെ, സുരക്ഷിതമായി, കുറഞ്ഞ ചിലവിൽ ബഹിരാകാശത്തു സാറ്റലൈറ്റുകൾ എത്തിക്കാൻ പല രാജ്യങ്ങളും പല വളർന് വരുന്ന പ്രൈവറ്റ് സ്പേസ് ഏജൻസികളും ഇന്ന് ഇന്ത്യയെ ആശ്രയിക്കുന്നു. 

ഇന്ത്യയുടെ ആദ്യ മാന്നെഡ് മിഷൻ ഗഗൻന്യനിന്നെ ഉറ്റു നോക്കുകയാണ് ലോകം, ഈ വർഷമോ അടുത്ത വർഷത്തിന്റെ ആദ്യ പകുതിയിലോ യാഥാർഥ്യമാകുന്ന ഈ മിഷൻ ഒരു വിജയമായാൽ ഇസ്രോ ലോകത്തിലെ ഏറ്റവും പവര്ഫുൾ ആയ സ്പേസ് ഏജൻസി ആയി മാറും.

Post a Comment

0 Comments