വന്യജീവി ആക്രമണം കാരണം മരിക്കുന്നതോ നഷ്ടങ്ങൾ ഉണ്ടാകുന്നതോ ആയ ആളുകൾക്ക് ഇന്ത്യയിൽ വേണ്ടത്ര നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്ന് പഠനം.

വന്യജീവി ആക്രമണം കാരണം മരിക്കുന്നതോ നഷ്ടങ്ങൾ ഉണ്ടാകുന്നതോ ആയ ആളുകൾക്ക് ഇന്ത്യയിൽ വേണ്ടത്ര നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്ന് പഠനം. പി.എൻ.എ.എസ് എന്ന ജേർണലിൽ പബ്ലിഷ് ചെയ്ത റിസർച്ച് അനുസരിച്ചു 5196 കുടുംബങ്ങൾ 11 വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്നു എന്ന് വ്യക്തമാകുന്നു. അവർ വന്യജീവി സംഘർഷ മേഖലയിലാണ് താമസിക്കുന്നത്. അവരുടെ വിളകൾ അവരുടെ ഉപജീവനമാർഗവും ചിലപ്പോൾ അവരുടെ ജീവിതം പോലും വന്യജീവികളുടെ സംഘർഷത്തിൽ നഷ്ടപ്പെടുന്നു.

ഇങ്ങനെ പൊലിയുന്ന ജീവനുകൾക്ക് രാജ്യത്തിൽ ഓരോ സംസ്ഥാനത്തും ഓരോ തുകയാണ് നഷ്ടപരിഹാരം, ഏറ്റവും കുറവ് ഹരിയാനയിൽ ആണ് 76,400 രൂപ, ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലും 8,73,995 രൂപ. രാജ്യത്തിലെ ശരാശരി നഷ്ടപരിഹാര തുക 1,91,437 രൂപയും പരിക്കുകൾക്ക് നൽകുന്ന ശരാശരി നഷ്ടപരിഹാരം 6,185 രൂപയുമാണെന്ന് റിസേർച്ചിൽ പറയുന്നു.

ഗവേഷകർ പറയുന്നതനുസരിച്ച്, മനുഷ്യരുടെ മരണത്തിന് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുന്നത് സംരക്ഷിത ജീവജാലങ്ങളോടുള്ള ശത്രുത കുറയ്ക്കും എന്ന് ഓർമപ്പെടുത്തുന്നു. അന്നയെ പോലെയുള്ള വലിയ ജീവികൾ അവർക്ക് ഉണ്ടാകുന്ന നഷ്ടം മറ്റ് ഏത് വന്യ ജീവികളെ കാട്ടിലും കൂടുതലാണ്. പുലികൾ കർഷകരുടെ കന്നുകാലികളെ കൊല്ലുന്നതും ഈ ഇടയായി വർധിച്ചു എന്ന് അവർ കണ്ടെത്തിയിട്ടുണ്ട്.


Post a Comment

0 Comments