അന്റാർട്ടിക്ക് ഐസ് ഷെൽഫുകളുടെ ആഴത്തിൽ പ്രവചിച്ചതിലും കൂടുതൽ ജീവൻ ഉണ്ടെന്ന് ഫ്രോണ്ടിയേഴ്സ് ഇൻ മറൈൻ സയൻസ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം റിപ്പോർട്ട് ചെയ്യുന്നു.
ഒരു പര്യവേക്ഷണ സർവേയുടെ ഭാഗമായി, ഫിൽച്നർ-റോൺ ഐസ് ഷെൽഫിൽ ശാസ്ത്രജ്ഞർ 900 മീറ്റർ ഐസ് തുരന്നു. കരയിൽ നിന്ന് 260 കിലോമീറ്റർ അകലെയായതിനാൽ വളരെ കുറച്ച് ജീവികളെ മാത്രമേ ഇതുവരെ പ്രതിഷിച്ചിരുന്നൊള്ളു, എന്നാൽ −2.2°C താപനിലയും പൂർണ്ണ അന്ധകാരത്തിലും വസിക്കുന്ന ജീവികളെ കണ്ട് ശാസ്ത്രജ്ഞർ ഞെട്ടിയിരിക്കുകയാണ്.
ലോകത്തിൽ ഒട്ടും പര്യവേക്ഷണം നടക്കാത്ത സ്ഥലങ്ങളിൽ ഒന്നാണ് ഐസ് ഷെൽഫുകൾ. 1.5 മില്യൺ ചതുരശ്ര കിലോമീറ്റര്‍ വിസ്ഥിരണമുണ്ടെങ്കിലും ഒരു ടെന്നീസ് കോർട്ടിന്റെ അത്ര മാത്രമേ ഇതുവരെ നമ്മൾ മനസിലാകിട്ടുള്ളു ഉള്ള എന്നതാണ് സത്യം. പണ്ട് കരുതിയത് കരയിൽ നിന്ന് ഉള്ള ദൂരം കുടും തോറും ഐസ് ഷെൽഫുകളിൽ ഉള്ള ജീവികളുടെ എണ്ണം കുറയും എന്നാണ്. എന്നാൽ ഈ പഠനം ഇത് തെറ്റാണ് എന്ന് തെളിയിച്ചു. മുമ്പത്തെ പഠനങ്ങൾ ഈ ആവാസവ്യവസ്ഥകളിലെ പുഴുക്കൾ, മത്സ്യം, ക്രിൽ അല്ലെങ്കിൽ ജെല്ലിഫിഷ് പോലുള്ള ചില ചെറിയ ജീവികളെ കണ്ടെത്തിയിരുന്നു.
0 Comments