ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഏറ്റവും വിദൂര വസ്തുവായ ‘പ്ലാനറ്റോയ്ഡ്’ ഉണ്ടെന്ന് ഗവേഷകർ സ്ഥിരീകരിക്കുന്നു

പ്ലൂട്ടോയേക്കാൾ നാലിരട്ടി സൂര്യനിൽ നിന്ന് അകലെ ഉള്ള ഫാർഫാർഔട്ട് എന്ന പ്ലാനറ്റോയ്ഡ് ഉണ്ടെന്ന് സ്ഥിതീകരിച്ചു ഗവേഷകർ.


സൂര്യനിൽ നിന്ന് പ്ലൂട്ടോയെക്കാൾ നാലിരട്ടി അകലെയുള്ള ഒരു പ്ലാനറ്റോയ്ഡ് 2018 യിൽ കണ്ടുപിടിച്ചിരുന്നു, അതിനു ഫാർഫാർഔട്ട് എന്ന് ഒരു പേരും നൽകി. എന്നാൽ ഗവേഷകർ അത് സ്ഥിരീകരിചിരുനില്ല. ഇപ്പോൾ ഇതാ പ്ലാനറ്റോയ്ഡ് ഉണ്ടെന്ന് ഹവായ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോണമിയിലെ ഒരു സംഘം ഗവേഷകർ സ്ഥിരീകരിചിരിക്കുകയാണ്.
ഗവേഷകർ റിപ്പോർട്ട് ചെയുന്നതനുസരിച്, ഇപ്പോൾ ഫാർഫാർഔട്ട് 132 അസ്‌ട്രോണോമിക്കൽ യൂണിറ്റ് അകലെയാണ് ഉള്ളത് എന്നാൽ 175 അസ്‌ട്രോണോമിക്കൽ യൂണിറ്റ് വരെ ഇതിന്റെ ദുരം പോക്കാർ ഉണ്ടെന്നുമാണ്. പ്ലൂട്ടോയിക്ക് സൂര്യനിൽ നിന്നും 39.5 അസ്‌ട്രോണോമിക്കൽ യൂണിറ്റ് മാത്രമാണ് അകലം എന്ന് ഓർക്കണം.
ഒന്ന് സുര്യനെ വലം വെക്കാൻ 1000 വർഷം എടുക്കും എന്നതാണ് മറ്റൊരു കൗതുകം. സൂര്യനിൽ നിന്നുള്ള തെളിച്ചവും ദൂരവും അടിസ്ഥാനമാക്കി “ഫാർഫാർഔട്ട്” അവ്യക്തമാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ വലുപ്പം ഏകദേശം 400 കിലോമീറ്ററാണെന്ന് ഗവേഷകർ കണക്കാക്കുന്നു.
മറ്റൊരു കഥയോ കാര്യമോ ആയി നാളെ വരാം അപ്പോ ശരി പിന്നെ കാണണം.

Post a Comment

0 Comments