നിങ്ങൾക്ക് ചൊവ്വയുടെ ഒരു കഷ്ണം ആവശ്യമുണ്ടോ? ഇപ്പോൾ നിങ്ങൾക്ക് ഒന്ന് നേടാം

ഉൽക്കകളും ബഹിരാകാശത്തു നിന്നുള്ള രത്നങ്ങളും ഇനി നിങ്ങൾക്ക് സ്വന്തമാകാം.


ക്രിസ്റ്റിയുടെ ഡീപ് ഇംപാക്റ്റ് ലേലത്തിലൂടെ, ഫെബ്രുവരി 9 മുതൽ 23 വരെ ബിഡ്ഡിനായി തുറന്നിരിക്കുന്ന അപൂർവ രത്നങ്ങളുടെയും ഉൽക്കകളുടെ ഒരു ഓൺലൈൻ ശേഖരമാണ്. നൂറു ഡോളർ മുതൽ ലക്ഷക്കണക്കിന് ഡോളർ വരെയാണ് ഓരോന്നിന്റെയും വില. 

ഡീപ് ഇംപാക്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മനുഷ്യർക്ക് സ്പർശിക്കാൻ കഴിയുന്ന ഏറ്റവും പഴക്കം ചെന്ന വസ്‌തു മുതൽ നമ്മുടെ ഗ്രഹങ്ങളുടെ കഷണങ്ങൾ വരെ ഉണ്ട്. ഇതിലെ പലതും ലോകത്തിലെ വലിയ മ്യൂസിയമുകളിൽ പോലും കാണാൻ കഴിയാതവയാണ് എന്ന് ഓർക്കണം.

പക്ഷെ ഈ കുട്ടത്തിലെ പ്രധാനി 7.2 കിലോഗ്രാം തൂക്കം വരുന്ന, $ 50,000-80,000 വില മതിക്കുന്ന ഒരു ഉൽക്ക ആണ്. ചൊവ്വയിൽ നിന്നുള്ള ഒരു വലിയ കഷ്ണം പാറയാണ് മറ്റൊരു ഹൈലൈറ് , അതിൽ ഇംപാക്റ്റ് ഗ്ലാസിന്റെ കുമളികൾ കാണാൻ കഴിയും.


ഉൽക്കാശിലകൾ യാതൊരു കാരണവച്ചാലും ഉണ്ടാകാൻ സാധ്യത ഇല്ലാത്ത ഒന്ന് ഈ കുട്ടത്തിൽ ഉണ്ട്, ഭൂമിയിൽ പതിക്കാത്ത ഒരു ഉൽക്ക. മൊറോക്കോയിലെ ടിർഹെർട്ട് ഉൽക്കാവർഷത്തിന്റെ പിറ്റേന്ന് ഒരാൾ തന്റെ ഇളയ മകനെ കുട്ടി സ്ഥലത്തേക്ക് പോയി. മുതിർന്നവർ നിലത്ത് തിരച്ചിൽ നടത്തിയപ്പോൾ, ആ കുട്ടി ചില നിഴലുകൾക്കായി തിരഞ്ഞു പോയി, അങ്ങനെ ആ കുട്ടി ഒരു മരത്തിനിടയിൽ നിന്നും ഒരു ഉൽക്ക കിട്ടി, $15,000 – 25,000 ആണ് ഇതിനു വില വരുന്നത്.

Post a Comment

0 Comments