ഗ്ലാസിർ ബ്രേക്ക്: എന്താണ് ഇത്?, എങ്ങനെ സംഭവിക്കുന്നു?

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഒരു ഗ്ലാസിർ ബ്രേക്ക് ഞായറാഴ്ച വൻ വെള്ളപ്പൊക്കമുണ്ടാക്കി. തുടർന്ന് അലക്നന്ദ, ധൗലിഗംഗ നദികൾക്ക് സമീപം താമസിക്കുന്ന ആയിരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെള്ളപ്പൊക്കത്തിനടുത്തുള്ള ഋഷിഗംഗ, NTPC വൈദ്യുത നിലയങ്ങൾ തകർന്നു. വൈദ്യുത നിലയത്തിൽ ജോലി ചെയ്യുന്ന നൂറിലധികം തൊഴിലാളികളെ കാണാൻ ഇല്ല. അഞ്ച് NDRF ടീമുകളെ രക്ഷാപ്രവർത്തനത്തിനായി അണിനിരത്തി. 100 പേർ അടങ്ങുന്ന ആറ് നിരകളിലായി കരസേന ഇപ്പോളും തിരച്ചിൽ നടത്തുകയാണ്. കൂടാതെ, ഒരു അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററും (ALH) രണ്ട് ചീറ്റ ഹെലികോപ്റ്ററുകളും തിരച്ചിൽ നടത്തുന്നു.

എന്നാൽ എന്താണ് ഈ ഗ്ലാസിർ ബ്രേക്ക്? എന്താണ് ഈ ദുരന്തത്തിന് കാരണം?

ഹിമപാളികൾ പിൻവാങ്ങുന്നതിനെ തുടർന്ന് ഭൂമിയിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നു, ഇതിൽ മഞ്ഞ് ഉരുകുന്ന വെള്ളം കുടി ആകുമ്പോൾ അത് ഒരു പ്രകൃതിയാൽ നിർമിക്കപ്പെട്ട അണക്കെട്ട് ആയി മാറും. മഞ്ഞുപാളികളുടെ ശക്തിയിൽ ആണ് ഈ അണക്കെട്ടിന്റെ ബലം എന്ന് ഓർക്കണം. ഇതിനാൽ തന്നെ ചൂട് കൂടുമ്പോളോ ചെറിയ ഭൂചലനങ്ങൾ ഉണ്ടാകുമ്പോളോ അവലഞ്ച് സംഭവിക്കുമ്പോളോ ഇത് പൊട്ടുന്നു. അത് ഇതുപോലെ ഉള്ള വലിയ നാശത്തിലേക്ക് വഴിവെക്കും. ലക്ഷകണക്കിന് ക്യൂബിക് മീറ്റർ വെള്ളം ഉള്ള ഇത്തരം തടാകങ്ങൾ ഹിമാലയങ്ങളിൽ അനേകമാണ്. ആഗോളതാപനത്തിനാൽ കഴിഞ്ഞ 10 വർഷത്തിൽ ചെറുതും വലുതുമായ പല അപകടങ്ങൾ സംഭവിച്ചു എന്നാണ് ഇവിടെയുള്ള ആളുകൾ പറയുന്നത്.
മറ്റൊരു കഥയായോ കാര്യമോ ആയി ഉടനെ വരാം. അപ്പോ ശരി പിന്നെ കാണാം.

Post a Comment

1 Comments

 1. Dear viewers,
  It has come to my attention that the real reason behind the huge flooding might be of a landslide and not due to a Glacier Outburst. (As suggested in this article: https://cutt.ly/QkTEkCT) But still, this topic is relevant and people want to find out what Glacier outburst really means. So I am keeping this video on-air and not deleting this. Thank you for letting me know about my mistake.
  Thanking you
  Yours Faithfully
  M101

  ReplyDelete