ഒറ്റ രാത്രി കൊണ്ട് പ്രേത നഗരമായ 7 സ്ഥലങ്ങൾ


നിങ്ങൾ ജനിച്ചു കളിച്ചു വളർന്ന നാട്ടിൽ നിന്നും ഒറ്റദിവസം കൊണ്ട് എല്ലാം വിട് പോകണം എന്ന് പറഞ്ഞാൽ നിങ്ങൾ തയാർ ആകുമോ? എന്നാൽ അങ്ങനെ എല്ലാം ഉപേക്ഷിച്ചു നാടുവിട്ടു പോകേണ്ടി വന ചിലർ ഉണ്ട്, അവർ അന്ന് ഉപേക്ഷിച്ചത് എങ്ങനെ ആണോ അത് അതു പോലെ ഇന്നും അവിടെ ഉണ്ട്. ഇന്ന് ഈ സ്ഥലങ്ങൾ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. അപ്പോൾ ആ സ്ഥലങ്ങൾ ഏതാണ് എന്ന് പരിശോധികം: 

കുൽധാര, രാജസ്ഥാൻ


ജയ്സാൽമീറിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. പത്തൊൻപതാം നൂറ്റാണ്ടിൽ ജലക്ഷാമവും സലിം സിംഗ് എന്ന ദിവാന്റെ അതിക്രമങ്ങളും കാരണമാണ് ഈ ഗ്രാമം ഉപേക്ഷിക്കപ്പെട്ടത് എന്നാണ് വിശ്വാസം. പല കഥകൾ ഈ ഗ്രാമത്തിനെ ചുറ്റിപറ്റി ഉണ്ട്, എന്നാൽ 2017യിൽ നടത്തിയ പഠനം അനുസരിച് ഒരു ഭൂകമ്പത്തെത്തുടർനാണ് ഗ്രാമം നശിച്ചത് എന്ന് കണ്ടുപിടിച്ചു. ഇന്നും ഈ ഗ്രാമത്തിൽ പണ്ടത്തെ കൊത്തുപണികളും വീടിന്റെ രൂപവും അടുത്തറിയാൻ കഴിയും. ഈ ഗ്രാമം ശപിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നതിനാൽ രാത്രിയിൽ പ്രദേശവാസികൾ സ്ഥലം സന്ദർശിക്കാൻ പോലും വിസമ്മതിക്കുന്നു. 2015 ൽ രാജസ്ഥാൻ സർക്കാർ ഗ്രാമത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ തീരുമാനിച്ചു. ഇന്ന് രാജസ്ഥാനിലെ ഒരു പ്രധാന ഒരു വിനോദസഞ്ചാര കേന്ദ്രമായി ഇത് മാറി കഴിഞ്ഞു. 

ഹാഷിമ ദ്വീപ്, ജപ്പാൻ


നാഗസാക്കി തീരത്ത് നിന്ന് ഒൻപത് മൈൽ അകലെയുള്ള പഴയ ഉപേക്ഷിക്കപ്പെട്ട കടലിനടിയിലെ കൽക്കരി ഖനന മേഖലയാണ് ഹാഷിമ ദ്വീപ്. പെട്രോളിയം ഉപയോഗം വർദ്ധിച്ചതോടെയാണ് ഈ ഗ്രാമം ഉപേക്ഷിക്കപ്പെട്ടത്. കെട്ടിടങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും ജനങ്ങൾ മറ്റു പട്ടണങ്ങളിലേക്ക് മാറി. ഇന്ന് യുനെസ്കോ അംഗീകരിച്ച ഒരു വിനോദസഞ്ചാര കേന്ദ്രമാണിത്. സാഹസികത ഇഷ്ടപ്പെടുന്ന ആയിരങ്ങൾ ഇവിടേക്ക് എത്താറുണ്ട്. 

പ്രിയപ്യാത്ത്, ഉക്രെയ്ൻ


ചെർണോബിൽ ആണവ ദുരന്തം ലോകത്തെ തന്നെ മാറ്റി മറിച്ചു, പ്രത്യേകിച്ച് ഉക്രേനിയൻ പട്ടണമായ പ്രീപ്യാത്തിനെ. പവർ പ്ലാന്റിൽ ജോലി ചെയ്തിരുന്ന അമ്പതിനായിരത്തോളം തൊഴിലാളികളെ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിക്കുകയായിരുന്നു. അന്ന് അവിടെ നിന്നും കൈയിൽ കിട്ടിയതുകൊണ്ട് പ്രദേശവാസികൾ നാടുവിടുകയായിരുന്നു ബാക്കിയുള്ള എല്ലാം അവർ ഉപേക്ഷിച്ചു, ഈ ഇനങ്ങളിലാണ് ദുരന്തത്തിന്റെ കഥ ലോകത്തെ അറിയിച്ചത്. ഓരോ വർഷവും ആയിരക്കണക്കിന് ആളുകളെ ഇവിടെ ഏതർ ഉണ്ട്. ആശുപത്രി, ജനറൽ സ്റ്റോറുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, സിനിമാശാലകൾ എല്ലാത്തിന്റെയും സോവിയറ്റ് രൂപം നമുക്ക് ഇവിടെ കാണാം.

കോൾമാൻസ്‌കോപ്പ്, നമീബിയ


അടുത്തുള്ള ഒരു ഡയമണ്ട് ഖനിയിൽ ജോലി ചെയ്തിരുന്ന 1300 ഓളം തൊഴിലാളികൾക്ക് പാർപ്പിടങ്ങൾ ഒരുങ്ങിയത് നമീബിയയിലെ മണൽത്തീരങ്ങൾക്കിടയിലുള്ള ഈ വിജനമായ നഗരത്തിലാണ്. ആശുപത്രികൾ, ബോൾറൂമുകൾ, കാസിനോകൾ എല്ലാം ഈ നഗരത്തിൽ ഇന്നും നിവർന്നുനിൽക്കുന്നു. ഖനിയുടെ പ്രവർത്തനം നിർത്തിയതോടെ ഈ നഗരത്തെ മരുഭൂമി വിഴുങ്ങി. വിനോദസഞ്ചാരികൾ നബീമിയിൽ വരുന്നത് തന്നെ ഇന്ന് ഈ പ്രേത നഗരത്തെ അറിയാൻ ആണ്. 

കയാക്കോയ്, തുർക്കി


ഗ്രീക്കോ-ടർക്കിഷ് യുദ്ധത്തിന്റെ ഫലമായി ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് ഉപേക്ഷിക്കപ്പെട്ട കയാക്കോയ്, വലിയൊരു ഗ്രീക്ക് ജനസംഖ്യയുള്ളവരായിരുന്നു. യുദ്ധത്തിന്റെ പര്യവസാനത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ജനസംഖ്യാ കൈമാറ്റത്തിൽ 6,000 ഗ്രീക്കുകാരെ വീടുകളിൽ നിന്ന് പുറത്താക്കി. മനോഹരമായ ഗ്രീക്ക് ശൈലിയിലുള്ള വീടുകളും പള്ളികളും ഇവിടുത്തെ പ്രത്യേകതകളാണ്. ഇന്ന് പഴയ ഗ്രീക്ക് നഗരങ്ങളുടെ ഓർമക്കായി ആളുകൾ ഇവിടെ എത്തും.

ഹെർക്കുലാനിയം, ഇറ്റലി


5,000 നിവാസികൾ ഉണ്ടായിരുന്ന ഒരു പുരാതന നഗരമാണ് ഹെർക്കുലാനിയം. വെസൂവിയസ് പർവതത്തിന്റെ പടിഞ്ഞാറൻ അടിത്തട്ടിലാണ് ഇത് സ്ഥിതിചെയ്യുന്നത്. എ ഡി 79 ലെ വെസൂവിയസ് പൊട്ടിത്തെറിച്ച് ഇത് നശിപ്പിക്കപ്പെട്ടു. 1997 ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി ഇത് പ്രഖ്യാപിക്കപ്പെട്ടു. മാർബിൾ ക്ലാഡിംഗും അലങ്കരിച്ച പ്രതിമകളും ഉപയോഗിച്ച വീടുകളും ഇവിടെ കണ്ടെത്തിട്ടുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ ഭൂതകാലത്തെയും ജീവിതശൈലിയെയും കുറിച്ച് കൂടുതൽ കണ്ടെത്തുന്നതിനുള്ള പ്രധാന കവാടമായ ഈ നഗരത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ ഇന്നും നടക്കുന്നു.  

എപെക്വീൻ, അർജന്റീന


ഉപേക്ഷിക്കപ്പെട്ട ഈ അർജന്റീനിയൻ നഗരം വീണ്ടും പ്രത്യക്ഷപ്പെട്ട ഒരു അറ്റ്ലാന്റിസ് പോലെ കാണപ്പെടുന്നു. അയ്യായിരത്തോളം ജനസംഖ്യ ഉണ്ടായിരുന്ന ഒരു പട്ടണം, 70 കളിൽ ഉണ്ടായ കനത്ത മഴയെത്തുടർന്ന്  എപെക്യുൻ തടാകം നിറയുകയും 1985 ൽ അതിൽ ഉണ്ടായിരുന്ന ഡാം പൊട്ടിത്തെറിക്കുകയും ചെയ്തു. 2009 യിലാണ് ഈ നഗരം പിന്നീട് വെള്ളത്തിൽ നിന്നും തിരിച്ചു ലഭിച്ചത്. 

ഇത് പോലെ ഒട്ടനേകം നഗരങ്ങൾ ലോകത്തിൽ പല സ്ഥലങ്ങളിൽ ഉണ്ട് നിങ്ങൾക്ക് ഇതുപോലെ ഒരു സ്ഥലം അറിയാം എങ്കിൽ കമന്റ് ചെയ്യു. അപ്പോ ശരി പിന്നെ കാണാം.

Post a Comment

0 Comments