ഫോസിൽ ഇന്ധനം കത്തുന്നതിനാൽ ഇന്ത്യയിൽ മിനിറ്റിൽ 5 മരണങ്ങൾ സംഭവിക്കുന്നു എന്ന് റിപ്പോർട്ട്

2018 ൽ ലോകമെമ്പാടുമുള്ള 8.7 ദശലക്ഷത്തിലധികം ആളുകൾ ഫോസിൽ ഇന്ധന മലിനീകരണം മൂലം മരിച്ചുവെന്ന് റിപ്പോർട്ട് കണക്കാക്കുന്നു.

Smoke Coming Out of Factory Pipes | PHOTOGRAPHER: Pixabay
Smoke Coming Out of Factory Pipes | PHOTOGRAPHER: Pixabay

ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതിനാൽ ലോകത്ത് ഏറ്റവുമധികം മരണങ്ങൾ നടക്കുന്നത് ഇന്ത്യയെന്ന് പരിസ്ഥിതി ഗവേഷണ ജേർണൽ പ്രസിദ്ധീകരിച്ച  ഗവേഷകർ.

High-rise Buildings At Daytime | PHOTOGRAPHER: Andrea Piacquadio

2018 ൽ ലോകമെമ്പാടുമുള്ള 8.7 ദശലക്ഷത്തിലധികം ആളുകൾ ഫോസിൽ ഇന്ധന മലിനീകരണം മൂലം മരിച്ചുവെന്ന് റിപ്പോർട്ട്. മുമ്പത്തെ ഗവേഷണമായ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ്  നിർദ്ദേശിച്ച 4.2 ദശലക്ഷം ആളുകളുടെ ഇരട്ടിയാണ് ഈ കണക്കുകൾ. ഇതിനർത്ഥം കൽക്കരി, ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള വായു മലിനീകരണം ലോകമെമ്പാടുമുള്ള അഞ്ച് മരണങ്ങളിൽ ഒന്നിന് കാരണമാകുന്നു എന്നാണ്.

ഈ 8.7 ദശലക്ഷത്തിൽ, ഇന്ത്യയിലെ ഏകദേശം 2.46 ദശലക്ഷം മരണങ്ങൾ ഉൾപ്പെടുന്നു, അതായത് ഓരോ മിനിറ്റിലും അഞ്ച് മരണങ്ങൾ.  2012 യിലെ കണക്കുകൾ പ്രകാരം 14 വയസ്സിന് മുകളിലുള്ള ഇന്ത്യയിലെ മൊത്തം മരണങ്ങളിൽ 30.7 ശതമാനം മരണങ്ങൾക്കും കാരണം പുക മലിനീകരണമാണ്. 

Silhouette of 2 Person Walking on Brown Wooden Pathway | PHOTOGRAPHER: Pixabay

2008 മുതൽ 2018 വരെ ഉള്ള ട്രെൻഡുകൾ പഠിച്ച ഒരു അനുബന്ധ റിപ്പോർട്ട് കാണിക്കുന്നത് ഡൽഹിയിലെ നിയന്ത്രണങ്ങൾ അവിടെ വായുവിന്റെ ഗുണനിലവാരതിനു വലിയ പങ്ക് വഹിച്ചിട്ടില്ല എന്നാണ്.    
മറ്റ് സ്രോതസ്സുകളേക്കാൾ ഫോസിൽ ഇന്ധന ഉപയോഗം എളുപ്പത്തിൽ നിയന്ത്രിക്കാനാകുമെന്നതാണ് എന്ന്  റിപ്പോർട്ടിൽ ഗവേഷകർ പറയുന്നു, അതിനാൽ ശുദ്ധമായ സ്രോതസുകളിലേക്കുള്ള മാറ്റത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കണം എന്ന് അവർ ഓർമിപ്പിക്കുന്നു.Post a Comment

0 Comments