സൂര്യനെപ്പോലെയുള്ള നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന 3 ഗ്രഹങ്ങളെ ഗവേഷകർ കണ്ടെത്തി

TOI 451 എന്ന നമ്മുടെ സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഭൂമിയേക്കാൾ വലിയ മൂന്ന്  ഗ്രഹങ്ങൾ ഗവേഷകർ കണ്ടെത്തി.


TOI 451 എന്നറിയപ്പെടുന്ന നമ്മുടെ സൂര്യന്റെ വളരെ പ്രായം കുറഞ്ഞ പതിപ്പിനെ അടുത്തിടെ കണ്ടെത്തിയ പിസെസ്-എറിഡാനസ് സിസ്റ്റത്തിലാണ്.

2018 ഒക്ടോബറിനും ഡിസംബറിനുമിടയിൽ നാസയുടെ ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (TESS) എടുത്ത ചിത്രങ്ങളിലുടെയാണ് ഈ ഗ്രഹങ്ങൾ കണ്ടെത്തിയത്.

TOI 451, എറിഡാനസ് നക്ഷത്രസമൂഹത്തിലാണ് സ്ഥിതിചെയുനത്. ഭൂമിയിൽ നിന്ന് 400 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം. ഇതിന് സൂര്യന്റെ മാസ്സ്സിന്റെ 95 ശതമാനം ഉണ്ട്, പക്ഷേ ഇത് സൂര്യനെക്കാൾ 12 ശതമാനം ചെറുതാണ്, അതുപോലെ സുര്യനെ അപേക്ഷിച്ചു തണുത്തതുമാണ് ഈ നക്ഷത്രം.

ഈ നക്ഷത്രം സൂര്യനേക്കാൾ അഞ്ചിരട്ടി വേഗത്തിലാണ് കറങ്ങുന്നത് അതായത് TOI 451 ഓരോ 5.1 ദിവസത്തിലും കറങ്ങുന്നു. ഈ നക്ഷത്രത്തിന്റെ ഏറ്റവും ദൂരെയുള്ള ഗ്രഹം ബുധനെക്കാൾ അടുത്താണ്. ഏറ്റവും അടുത്തുള്ള ഗ്രഹത്തിലെ താപനില 1200 സെൽഷ്യസും, ഏറ്റവും ദൂരെയുള്ള ഗ്രഹത്തിലെ താപനില 450 സെൽഷ്യസുമാണ്, അതിനാൽ ഈ ഗ്രഹങ്ങൾ വാസയോഗ്യമല്ല.

ഭൂമിയുടെ വലിപ്പത്തിന്റെ 1.9 ഇരട്ടിയുള്ള TOI 451b, ഓരോ 1.9 ദിവസത്തിലും ഈ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നു. ഭൂമിയുടെ വലിപ്പത്തിന്റെ 3 ഇരട്ടിയുള്ള TOI 451c, ഓരോ 9.2 ദിവസത്തിലും ഈ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നു. അതുപോലെ ഭൂമിയുടെ വലിപ്പത്തിന്റെ 19 ഇരട്ടിയുള്ള TOI 451d, ഓരോ 19 ദിവസത്തിലും ഈ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നു.

നക്ഷത്രത്തിന്റെ അടുത്താണ് എങ്കിലും ഈ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിന്റെ ഭൂരിഭാഗവും നിലനിൽക്കുന്നുണ്ട്  എന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.

Post a Comment

0 Comments