ജോലിക്ക് പോകാതിരിക്കാൻ 19 വയസുള്ള ബ്രാൻ‌ഡൻ‌ സോൾ‌സ് ചെയ്തത് കേട്ടാൽ നിങ്ങൾ ഞെട്ടും

ബ്രാൻ‌ഡൻ‌ സോൾ‌സ്
ബ്രാൻ‌ഡൻ‌ സോൾ‌സ്

ജോലിക്ക് പോകാതിരിക്കാൻ നിങ്ങൾ എന്തൊക്കെ ചെയ്യും? അമേരിക്കയിലെ അരിസോണയിലുള്ള ബ്രാൻ‌ഡൻ‌ സോൾ‌സ് ചെയ്തത് കേട്ടാൽ നിങ്ങൾ ഞെട്ടും. ടയർ ഫാക്ടറിയിലെ മടുപ്പിക്കുന്ന ജോലിയിൽ നിന്നും രക്ഷപെടാൻ സ്വന്തം കിഡ്നാപ്പിംഗ് സ്റ്റേജ് ചെയ്ത് 19 വയസുള്ള ബ്രാൻ‌ഡൻ‌ സോൾ‌സ്.

ഫെബ്രുവരി 10-യിന് കൈകൾ പുറകിൽ കെട്ടിയിട്ട് വായിൽ തുണി കുതിനിറച്ച രീതിയിൽ പോലീസ് ബ്രാൻ‌ഡനെ കണ്ടെതുകയായിരുന്നു. പോലീസ് പുറത്തുവിട്ട ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുഖംമൂടി ധരിച്ച രണ്ടുപേർ തന്നെ അബോധാവസ്ഥയിൽ ആക്കി തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് ബ്രാൻ‌ഡൻ പോലീസിനോട് പറഞ്ഞത്.


സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ബ്രാൻ‌ഡൻ പറഞ്ഞ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചുള്ള നിരവധി പൊരുത്തക്കേടുകൾ പോലീസ് കണ്ടെത്തി. ഇതിനെ തുടർന്ന് ഉണ്ടായ ചോദ്യം ചെയ്യലിൽ സംഭവം സൃഷ്ടിക്കപ്പെട്ട ഒരു കഥയാണ് എന്ന് സമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഉണ്ടായ ജോലിയും പോയി, ഇത്തരം ഒരു കള്ളം പോലീസിനോട് പറഞ്ഞതിനാൽ ജയിലും ആയി.

Post a Comment

0 Comments